ജോസ് ജോർജ് 2017-18 വർഷത്തെ വോക്കേഷണൽ ഹയർ സെക്കന്ററി കൊല്ലം മേഖലയിലെ മികച്ച അധ്യാപകൻ. കൊല്ലം ജില്ലയിലെ കുണ്ടറയിലുള്ള വെള്ളിമൺ VHSS ൽ 1999 ൽ അധ്യാപക ജീവിതം ആരംഭിച്ച അദ്ദേഹം 2002 ൽ തന്നെ SCERT സ്റ്റേറ്റ് റിസോഴ്സ് അംഗം ആയി തെരെഞ്ഞെടുക്കപ്പെട്ടു. 2010-13 വർഷങ്ങളിൽ NSS പ്രോ ഗ്രാം ഓഫീസറായിരുന്ന ജോസിന്റ നേതൃത്വത്തിൽ 2010 ലെ ഏറ്റവും നല്ല NSS യൂണിറ്റിനുള്ള അവാർഡ് വെള്ളിമൺ VHSS ന് ലഭിച്ചു. 2009, 2010 , 2011 , 2012 വർഷങ്ങളിൽ ഹരിത ശ്രേഷ്ഠ അവാർഡും 2013 ൽ വനമിത്ര അവാർഡും 2014 മികച്ച പച്ചക്കറി തോട്ടത്തിനുള്ള അവാർഡും ജോസിന്റെ പ്രവർത്തനത്തിനുള്ള അംഗീകാരമായിരുന്നു.
മികച്ച സംഘാടകനും കുണ്ടറ ,തൃപ്പിലഴികം, സെന്റ് തോമസ് സെഹിയോൻ ഓർത്തഡോക്സ് സൺഡേ സ്കൂൾ സെക്രട്ടറിയുമാണ്.
റിട്ട. പ്രിൻസിപ്പലും മലങ്കര സഭ മിഷൻ ബോർഡ് അംഗവും കൊല്ലം മെത്രാ സന പ്രാർത്ഥനയോഗം സെക്രട്ടറിയുമായ സി. ജോർജ്ജ് സാറിന്റെ മകനാണ്. കൊല്ലം മെത്രാസന സൺഡേ സ്കൂൾ സെക്രട്ടറി ജേക്കബ് ജോർജ്ജിന്റെ സഹോദരനാണ്.