ഫാ. ജേക്കബ്‌ കല്ലിച്ചേത്തിനെ ആഗോള വൈദിക സമ്മേളനത്തില്‍ ആദരിച്ചു

ഫാ. ജേക്കബ്‌ കല്ലിച്ചേത്തിനെ ആഗോള വൈദിക സമ്മേളനത്തില്‍ ആദരിച്ചു.

തണ്ണിത്തോട് തേക്ക്തോട് റോഡ്‌ സുരക്ഷിത യാത്രയ്ക്ക് സജ്ജമായി ഫാ ജേക്കബ്‌ കല്ലിച്ചേത്തിന്റെ ഉദ്യമം സഫലമായി

ത്തനംതിട്ട ജില്ലയിലെ മലയോര മേഖലയിലെ പ്രധാന റോഡായ തണ്ണിത്തോട് മൂഴി-തേക്ക്തോട് റോഡ്‌ അപകട ഭീഷണിയായിട്ട് കാലങ്ങളായി.3 കിലോമീറ്റര്‍ ദൂരമുള്ള ഈ റോഡ്‌ ഇടുങ്ങിയതും വീതി കുറഞ്ഞതുമാണ്.പ്ലാന്റെഷന്‍ കോര്‍പ്പറേഷനില്‍ കൂടി കടന്നുപോകുന്ന ഈ റോഡിന്‍റെ കരികുറ്റിക്കയറ്റം മുതല്‍ ഭാഗം ഒരു വശം ഉയര്‍ന്ന തിട്ടയും മറുവശം 150 അടി താഴ്ചയുള്ള കൊക്കയുമാണ്.കൊക്ക അവസാനിക്കുന്നത് കല്ലാറില്‍ ആണ്.ഇരു ദിശകളിലായി ഒരേസമയം രണ്ടുവാഹനങ്ങള്‍ വന്നാല്‍ ഏതെങ്കിലും വാഹനം പിന്നോട്ട് എടുത്ത് കൊക്കയുടെ വശത്ത് ഒതുക്കിയെങ്കിലെ എതിര്‍വാഹനത്തിനു കടന്നുപോകാന്‍ കഴിഞ്ഞിരുന്നുള്ളൂ.ഈ സമയം കൊക്കയുടെ വശത്തുള്ള തിട്ടയിടിഞ്ഞാല്‍ വാഹനം കല്ലാറില്‍ പതിക്കും.ഒരു മനുഷ്യജീവനും രക്ഷപെടുകയില്ല.തന്മൂലം ഇതുവഴിയുള്ള യാത്ര ഭയാനകമായിരുന്നു.

വര്‍ഷങ്ങളായി നാട്ടുകാര്‍ പ്രശ്ന പരിഹാരത്തിന് ശ്രമിക്കുകയായിരുന്നു. പ്ലാന്റെഷന്‍ ഭാഗം വനഭൂമിയാകയാല്‍ സാങ്കേതിക തടസ്സങ്ങള്‍ ആയിരുന്നു.ഇതുവഴിയുള്ള യാത്രാ സന്ദര്‍ഭങ്ങളില്‍ കൊക്കയുടെ ഭീകരത ബോധ്യപ്പെട്ടത് അനുസരിച്ചാണ് ഫാ ജേക്കബ്‌ കല്ലിച്ചേത്ത്  സംസ്ഥാന മനുഷ്യാവകാശ കമ്മീഷനില്‍ നേരിട്ട് പരാതി നല്‍കിയത്.2016 ല്‍ ചെയര്‍മാന്‍ ജസ്റ്റിസ് ബഞ്ചമിന്‍ കോശി പ്ലാന്റെഷന്‍ കോര്‍പ്പറേഷനും പി ഡബ്ല്യു ഡി യും റോഡിനു വീതി കൂട്ടി ടാര്‍ ചെയ്ത് കൊക്കയുടെ വശം സംരക്ഷണ ഭിത്തി കെട്ടണമെന്ന് ഉത്തരവിട്ടു.ജില്ലാ കലക്ടര്‍പ്ലാന്റെഷന്‍ കോര്‍പ്പറേഷന്‍ എം ഡി,പി ഡബ്ല്യു ഡി എഞ്ചിനീയര്‍ക്ക് നിര്‍ദേശം നല്‍കപ്പെട്ടു.

ഈ ഉത്തരവിന്‍റെ കോപ്പിയുമായി ഫാ ജേക്കബ്‌ കല്ലിച്ചേത്ത് ജില്ലാ കളക്ടര്‍ക്കും ജില്ലാ വികസന സമിതിയ്ക്കും നിവേദനം നല്‍കി.ജില്ലാ വികസന സമിതിയുടെ തീരുമാനപ്രകാരം ജില്ലാ കലക്ടര്‍ റോഡിനു വീതി കൂട്ടാന്‍ പ്ലാന്റെഷന്‍ കോര്‍പ്പറേഷനും റോഡ്‌ ടാര്‍ ചെയ്യാന്‍ പി ഡബ്ല്യു ഡി യ്ക്കും നിര്‍ദേശം നല്‍കി.ആറു മാസം മുന്പ് പ്ലാന്റെഷന്‍ കോര്‍പ്പറേഷന്‍ മണ്തിട്ട നീക്കി റോഡിനു വീതി കൂട്ടി പി ഡബ്ല്യു ഡി റോഡ്‌ ടാര്‍ ചെയ്തു.കൊക്കയുടെ വശം സംരക്ഷണ ഭിത്തി കെട്ടുന്നതിനു 8.5 കോടി കണക്കാക്കിയതിനാല്‍ വനംവകുപ്പിന്‍റെ അനുമതിയും ഫണ്ട് അനുവദിപ്പിക്കുന്നതിനും കാലതാമസം നേരിടുന്നതിനാല്‍ അപകടം ഒഴിവാക്കുന്നതിനു താല്‍ക്കാലികമായി ക്രാഷ് ബാരിയര്‍ സ്ഥാപിക്കുന്നതിനായി വീണ്ടും ജില്ലാ കളക്ടര്‍ക്കും ജില്ലാ വികസന സമിതിയ്ക്കും ഫാ ജേക്കബ്‌ കല്ലിച്ചേത്ത് നിവേദനം നല്‍കി.ഇപ്രകാരം ജില്ലാ വികസന സമിതി തീരുമാന പ്രകാരം പി ഡബ്ല്യു ഡി 2017 മെയ് അവസാനം കൊക്കയുടെ വശത്ത് ക്രാഷ് ബാരിയര്‍ സ്ഥാപിച്ചു റോഡ്‌ സുരക്ഷിത യാത്രയ്ക്ക് സജ്ജമാക്കി.മലയോര നിവാസികളുടെ കാലങ്ങളായി മനസ്സില്‍ നിറഞ്ഞു നിന്ന ഭീതി ഒഴിവാക്കാന്‍ ഈ ഉദ്യമം സഹായിച്ചു.

ഫാ കല്ലിച്ചേത്തിന്‍റെ നിരന്തരമായ ഇടപെടീലാണ് ഈ പ്രദേശത്തെ ഈ വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷനെയും ജില്ലാ ഭരണകൂടത്തെയും ഇടപെടീച്ചു റോഡ്‌ സുരക്ഷയ്ക്കും യാത്രാ സുരക്ഷയ്ക്കും സൌകര്യമൊരുക്കിയത്.ഫാ ജേക്കബ്‌ കല്ലിച്ചേത്തിന്‍റെ ഇത്തരത്തിലുള്ള മനുഷ്യ സഹജമായ ഇടപെടലുകള്‍ സര്‍ക്കാരിനും പുതിയ തീരുമാനങ്ങള്‍ എടുക്കുന്നതിനും നടപ്പിലാക്കുന്നതിനും വഴിത്തിരിവായിട്ടുണ്ട്.