പരുമല സെന്റ് ഗ്രീഗോറിയോസ് ഇന്റർനാഷണൽ കാൻസർ കെയർ സെന്റർ നിർമ്മാണ പൂർത്തീകരണത്തിനായി പരുമല സെമിനാരിയുടെ നേതൃത്വത്തിൽ സമാഹരിച്ച ഒരു കോടി പതിനൊന്ന് ലക്ഷം (RS. 1,11,00,000.00/-) രൂപയുടെ ചെക്ക് പരുമല സെമിനാരി മാനേജർ ഫാ. എം.സി. കുര്യാക്കോസ് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൌലോസ് ദ്വിതീയൻ കാതോലിക്കാ ബാവായ്ക്ക് കൈമാറി. പരുമല ആശുപത്രി സി.ഇ.ഒ. ഫാ. എം.സി. പൌലോസ് പരിശുദ്ധ കാതോലിക്കാ ബാവായിൽ നിന്ന് ചെക്ക് ഏറ്റുവാങ്ങി.
അഭിവന്ദ്യ യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ, വൈദിക ട്രസ്റ്റി ഫാ.ഡോ. എം.ഒ. ജോണ്, പി.എ. ജേക്കബ്, തോമസ് ഉമ്മൻ, എ.പി. മാത്യു, പി.ഇ. യോഹന്നാൻ, പി.വി. കോശി എന്നിവർ സന്നിഹിതരായിരുന്നു.