പൗലോസ് മാര്‍ പക്കോമിയോസ് മെത്രാപ്പൊലീത്തായുടെ അഞ്ചാം ഓര്‍മ്മപ്പെര്‍ന്നാള്‍

ഭാഗ്യ സ്മരണാർഹനായ അഭി.പൗലോസ് മാർ പക്കോമിയോസ് മെത്രാപ്പോലീത്തായുടെ 5 മത് ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച് ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ അഖണ്ഡ പ്രാർത്ഥന 2017 ജൂലൈ 30ന് വൈകിട്ട് 6:30  മുതൽ മാവേലിക്കര തെയോഭവൻ അരമനയിൽ വെച്ച് നടത്തപ്പെട്ടു. ഭദ്രാസന സെക്രട്ടറി ഫാ.എബി ഫിലിപ്പ് പ്രാർത്ഥന ഉദ്ഘാടനം ചെയ്തു.
യുവജനപ്രസ്ഥാന കേന്ദ്ര ജനറൽ സെക്രട്ടറി ഫാ.അജി കെ.തോമസ്, ഫാ.കോശി മാത്യൂ, ഫാ.നൈനാൻ ഉമ്മൻ, ഫാ.ഷിജി കോശി, ഫാ.തോമസ് കൊറ്റംമ്പള്ളി, അരമന മാനേജർ ഫാ.ജോയ്ക്കുട്ടി, യുവജന ഭദ്രാസന ജനറൽ സെക്രട്ടറി ബിനു ശാമുവേൽ, ജോ. സെക്രട്ടറി ബിനു തോമസ്, ട്രഷറാർ മനു തമ്പാൻ, പശ്ചിമമേഖല സെക്രട്ടറി ഡെന്നിസ്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ജിബി കെ.ജോൺ, സാംസൺ വൈ. ജോൺ, മെലിൻ മറിയം, എഡിറ്റോറിയൽ അംഗം എബ്രഹാം പി.കോശി, ഭദ്രാസന കമ്മിറ്റി അംഗങ്ങളായ ബിതാ മേരി, മോബിൻ തങ്കച്ചൻ, സരിൻ സന്തോഷ്,  ജെറിൻ ഡി.റോയി എന്നിവർ പ്രസംഗിച്ചു.