ഫാ. വില്‍സണ്‍ മാത്യൂസ് റമ്പാന്‍ സ്ഥാനത്തേയ്ക്ക്

തുമ്പമൺ ബേസിൽ ദയറ അംഗവും പ്രഗത്ഭ സുവിശേഷ പ്രസംഗകനുമായ ഫാ. വിൽസൺ മാത്യൂസ്‌ റമ്പാന്‍ സ്ഥാനത്തേയ്ക്ക്. 2017 ആഗസ്റ്റ് 4 വെള്ളിയാഴ്ച കുളനട സെന്‍റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ നടക്കുന്ന ശുശ്രുഷയ്ക്ക് മലങ്കര ഓർത്തഡോക്സ് സഭയുടെ സീനിയർ മെത്രാപ്പോലീത്തായും, തുമ്പമൺ ഭദ്രസന അദ്ധ്യക്ഷനും, ബേസിൽ ദയറ അംഗവുമായ കുര്യാക്കോസ് മാർ ക്ലിമ്മിസ് മെത്രപൊലീത്താ മുഖ്യ കാർമികത്വം വഹിക്കും. തിരുവനന്തപുരം ഭദ്രസന അദ്ധ്യക്ഷൻ ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്താ സഹകാർമികൻ ആയിരിക്കും.

കാതോലിക്കേറ്റ് കോളജിൽ നിന്ന് ആംഗലേയ സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള അച്ചൻ, സോഷ്യോളജി, ചരിത്രം, സൈക്കോളജി എന്നീ വിഷയങ്ങളിൽ മാസ്റ്റർ ബിരുദം, പത്തനാപുരം മൗണ്ട് താബോർ ടീച്ചേഴ്സ് ട്രെയിനിങ് കോളജിൽ നിന്ന് B.Ed, സഭാ ചരിത്രത്തിൽ M.Th എന്നിവ കരസ്ഥമാക്കി.

സഭാ ചരിത്ര വിഷയത്തിൽ സെറാംപൂർ യൂണിവേഴ്‌സിറ്റിയിൽ ഡോക്ടറല്‍ ഗവേഷണം നടത്തുന്നു..വിദ്യാർഥി പ്രസ്ഥാനം യൂണിറ്റ് സെക്രട്ടറി, സ്റ്റുഡൻസ് വൈസ് പ്രസിഡന്‍റ്, ബേസിൽ പത്രിക ചീഫ്‌ എഡിറ്റർ, സമഷ്ടി ഓർത്തോഡോക്സ് സെന്‍റർ ഡയറക്ടർ, കോട്ടയം സോഫിയാ സെന്‍റർ സെക്രട്ടറി തുടങ്ങി സഭയുടെ വിവിധ തലങ്ങളിൽ സേവനം ചെയ്തിട്ടുണ്ട്. കുളനട സെന്റ് .ജോർജ് പള്ളി ഇടവകാംഗമാണ്.