മാർത്തോമ്മാ അപ്പോസ്തോലന്റെ ദുക്‌റോനോ പെരുന്നാൾ

മാർത്തോമ്മാ അപ്പോസ്തോലന്റെ ദുക്‌റോനോപെരുന്നാൾ  ജൂലൈ 1 , ശനിയാഴ്ച്ച.

പൂൾ ഡോർസെറ്റ് :സെന്റ് തോമസ് ഇന്ത്യൻ ഓർത്തോഡോക്‌സ്ഇടവകയിൽ ആണ്ടുതോറും നടത്തിവരാറുള്ളമാർത്തോമാ ശ്ലീഹായുടെ ദുക്‌റോനോ പെരുന്നാൾ ഈവർഷവും സമുചിതമായി കൊണ്ടാടുവാൻതീരുമാനിച്ചിരിക്കുന്നു.

ജൂലൈ ഒന്നാം തിയതി ശനിയാഴ്ച്ച രാവിലെ 8 : 15 ന്പ്രഭാത നമസ്ക്കാരവും തുടർന്ന് വികാരി, ബഹു:അനൂപ് മലയിൽ എബ്രഹാം അച്ചന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാനയും നടക്കും.

ശേഷം, മുത്തുക്കുട കൊടി പൊൻവെള്ളി കുരിശിന്റെഅകമ്പടികളോടെ നടത്തുന്ന ഭക്തിനിർഭരമായ റാസയുംതുടർന്ന്  മദ്ധ്യസ്ഥ പ്രാർത്ഥനയും ആശീർവാദവുംശേഷം നേർച്ച വിളമ്പും ഉണ്ടായിരിക്കുന്നതാണ് .മുൻപതിവ്‌ പോലെ ലേലം വിളിയും സ്‌നേഹവിരുന്നുംഒരുക്കിയിട്ടുണ്ട് .

പരിശുദ്ധന്റെ നാമത്തിൽ മദ്ധ്യസ്ഥതയിൽ  അഭയംപ്രാപിച്ച് അനുഗ്രഹം നേടുന്നതിനായി ഏവരെയുംപൂൾ സെന്റ് തോമസ് ഇന്ത്യൻ ഓർത്തോഡോക്‌സ്പള്ളിയിലേക്ക് സ്വാഗതം ചെയ്യുന്നു.