കുറിച്ചി സെന്‍റ് പീറ്റേഴ്സ് & സെന്‍റ് പോള്‍സ് വലിയപളളിയുടെ വലിയ പെരുന്നാളായ പരിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓര്‍മ്മപ്പെരുന്നാളിന് കൊടിയേറി. ഞായാറാഴ്ച്ച വി. കുര്‍ബ്ബാനയെതുടര്‍ന്ന് വന്ദ്യ ജോസഫ് റമ്പാന്‍ കൊടിയേറ്റ് നിര്‍വ്വഹിച്ചു. ജൂണ്‍ 28,29 തീയതികളിലാണ് പെരുന്നാള്‍ ദിനങ്ങള്‍. 28 ബുധനാഴ്ച്ച സന്ധ്യനമസ്ക്കാരത്തെ തുടര്‍ന്ന് ഫാ. ഇട്ടി തോമസ് കാട്ടാംപാക്കല്‍ വചനശുശ്രൂഷ നടത്തും. തുടര്‍ന്ന് സെമിത്തേരിയില്‍ ധൂപപ്രാര്‍ത്ഥന, 7.45 ന് റാസ, തുടര്‍ന്ന് ധൂപപ്രാര്‍ത്ഥന, ആശീര്‍വാദം. പ്രധാന പെരുന്നാള്‍ ദിനമായ 29 വ്യാഴാഴ്ച്ച രാവിലെ വി. മൂന്നിന്മമേല്‍ കുര്‍ബ്ബാനക്ക് അഭിവന്ദ്യ. ഡോ. യൂഹാനോന്‍ മാര്‍ ദിയസ്ക്കോറോസ് മെത്രാപ്പോലീത്താ മുഖ്യകാര്‍മ്മികത്വം വഹിക്കും. ഫാ. മാത്യൂ ഫിലിപ്പ്, ഫാ. വര്‍ഗീസ് മര്‍ക്കോസ് ആര്യാട്ട് എന്നിവര്‍ സഹകാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് എസ്.എസ്.എല്‍.സി, പ്ലസ് ടൂ പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കിയവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കും. തുടര്‍ന്ന് റാസ്, ആശീര്‍വ്വാദം, കൈമുത്ത്, നേര്‍ച്ചവിളമ്പ് എന്നിവ നടക്കും. വികാരി ഫാ ഏബ്രഹാം വാഴയ്ക്കല്‍, ട്രസ്റ്റി സണ്ണി കുര്യാക്കോസ്, സെക്രട്ടറി റെജി ജോണ്‍, കണ്‍വീനര്‍ കെ.ജെ കുര്യാക്കോസ് എന്നിവര്‍ നേതൃത്വം നല്‍കും.