കേരളാ കൗൺസിൽ ഓഫ് ചർച്ചസ് (കെ.സി.സി.) ഗൾഫ് സോണിന് പുതിയ സാരഥ്യം

കേരളാ കൗൺസിൽ ഓഫ് ചർച്ചസ് (കെ.സി.സി.) ഗൾഫ് സോണിന് പുതിയ സാരഥ്യം:
റവ. ജോ മാത്യു പ്രസിഡന്റ് , ബാബു കുര്യൻ സെക്രട്ടറി, മോനി എം. ചാക്കോ ട്രഷറർ

ദുബായ്: കേരളത്തിലെ ക്രൈസ്തവ സഭകളുടെ ഐക്യ വേദിയായ കേരളാ കൗൺസിൽ ഓഫ് ചർച്ചസ് (കെ.സി.സി.) ഗൾഫ് സോണിന്റെ പ്രഥമ ജനറൽ അസംബ്ലി ജബൽ അലി മാർ ഇഗ്‌നേഷ്യസ് യാക്കോബായ ദേവാലയത്തിൽ നടന്നു.
റവ. ജോ മാത്യു , ഗൾഫ് സോൺ സെക്രട്ടറി  ജോബി ജോഷ്വാ , ട്രഷറർ സോളമൻ ഡേവിഡ്, ഡയസ് ഇടിക്കുള, ബാബു കുര്യൻ, സാം മൈക്കിൾ, ചെറിയാൻ കീക്കാട് എന്നിവർ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി റവ. ജോ മാത്യു (പ്രസിഡന്റ് ), റവ. സച്ചിൻ തിമോത്തി (വൈസ് പ്രസിഡന്റ്),  ബാബു കുര്യൻ പുളിയേരിൽ ( സെക്രട്ടറി), സുദീപ് ചെറിയാൻ (ജോയിന്റ് സെക്രട്ടറി), മോനി എം. ചാക്കോ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
വിവിധ കമ്മീഷനുകളുടെ കൺവീനർമാരായി റവ. നൈനാൻ കെ. ഫിലിപ്പ്, ഫാ. അബിൻ ഏബ്രഹാം (ക്ലർജി കമീഷൻ), റവ. സജേഷ് മാത്യു, ഡീക്കൻ ജോൺ കാട്ടിൽ പറമ്പിൽ (യൂത്ത് കമ്മീഷൻ), അജിത്ത് ഫിലിപ്പ് (കൾചറൽ), അഭിജിത് പാറയിൽ (ചീഫ് എഡിറ്റർ – എക്യൂമിനിക്കൽ എക്ലസിയ) , ഷാജി ഡി. എസ് ( കൺവീനർ- എക്യൂമിനിക്കൽ എക്ലസിയ), സുജാ ഷാജി (വുമൺസ് കമ്മീഷൻ) എന്നിവരെയും തെരഞ്ഞെടുത്തു.