മലങ്കര ഓര്‍ത്തഡോക്സ് സഭ മാനേജിംഗ് കമ്മിറ്റി യോഗം

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പുതുതായി തെരഞ്ഞെടുത്ത മാനേജിംഗ് കമ്മിറ്റി അംഗങ്ങളുടെ ആദ്യ  യോഗം ചൊവ്വയും ബുധനും  കോട്ടയം  പഴയ  സെമിനാരിയില്‍ നടക്കും.  മാനേജിംഗ്കമ്മിറ്റിയംഗങ്ങള്‍ക്കായി  ജൂണ്‍ 13 ചൊവ്വാഴ്ച്ച 11 മണിക്ക് ഏകദിന ശില്പശാല സംഘടിപ്പിക്കും. 1934 ലെ സഭാ ഭരണഘടന അനുസരിച്ച് അടുത്ത അഞ്ച് വര്‍ഷത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളാണ് ശില്പശാലയില്‍ പങ്കെടുക്കുന്നത്. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതിയന്‍ കാതോലിക്കാ ബാവാ അദ്ധ്യക്ഷത വഹിക്കും. ഫാ. ഡോ. ടി.ജെ. ജോഷ്വാ ധ്യാനം നയിക്കും.  തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത (സഭാ ഭരണഘടന), അഡ്വ. കുളങ്ങര മാത്യൂ കോശി(നടപടിചട്ടങ്ങള്‍),  റിജേഷ് ചിറത്തലാട്ട് (അക്കൗണ്ടിംഗ്) എന്നിവര്‍  ക്ലാസുകള്‍ നയിക്കും.ജൂണ്‍ 14, ബുധന്‍  രാവിലെ 10.30 ന് നടക്കുന്ന സമ്മേളനത്തില്‍ സഭാ സെക്രട്ടറി     അഡ്വ. ബിജു ഉമ്മന്‍ ബഡ്ജറ്റ് അവതരിപ്പിക്കും.