റാന്നി : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനവും സഭയുടെ മാനവശാക്തീകരണ വിഭാഗവും കേരള സംസ്ഥാന ഊര്‍ജ്ജസംരക്ഷണ വകുപ്പും ചേര്‍ന്ന് സംഘടിപ്പിക്കുന്ന സിനെര്‍ഗിയ : ഊര്‍ജ്ജകിരണ്‍ 2017 (ഊര്‍ജ്ജസംരക്ഷണ കുടുംബ ബോധവത്കരണ പരിപാടി) ന്‍റെ സംസ്ഥാനതല ഉദ്ഘാടനം 2017 ജൂണ്‍ 4 ഞായറാഴ്ച ഉച്ചയ്ക്ക് 2.30-ന് റാന്നി, ഇട്ടിയപ്പാറ മാര്‍ ഗ്രീഗോറിയോസ് കാതോലിക്കേറ്റ് സെന്‍ററില്‍ വച്ച് നടക്കും. ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിക്കുന്ന യോഗം ശ്രീ.രാജു എബ്രഹാം എം.എല്‍.എ ഉദ്ഘാടനം ചെയ്യും. സഭയുടെ മാനവശാക്തീകരണ വിഭാഗം ഡെപ്യൂട്ടി സെക്രട്ടറി റവ.ഫാ.പി.എ.ഫിലിപ്പ് പദ്ധതി അവതരണം നടത്തും. ഓര്‍ത്തഡോക്സ് സഭാ അസ്സോസ്സിയേഷന്‍ സെക്രട്ടറി അഡ്വ.ബിജു ഉമ്മന്‍ മുഖ്യപ്രഭാഷണം നടത്തും. ഭദ്രാസന സെക്രട്ടറി റവ.ഫാ.ഷൈജു കുര്യന്‍, മാനവശാക്തീകരണ വിഭാഗം ഡയറക്ടര്‍ റവ.ഫാ.സൈമണ്‍ വര്‍ഗീസ് തുടങ്ങിയവര്‍ ലഘു പ്രഭാഷണം നടത്തും. റവ.ഫാ.യൂഹാനോന്‍ ജോണ്‍, ശ്രീ.അനു വര്‍ഗീസ്, അഡ്വ.നോബിന്‍ അലക്സ് സഖറിയ, മിന്‍റാ മറിയം വര്‍ഗീസ് എന്നിവര്‍ പ്രസംഗിക്കും. ഭദ്രാസന പരിസ്ഥിതി കമ്മീഷന്‍റെ നേതൃത്വത്തില്‍ സൗജന്യമായി ഫലവൃക്ഷതൈകള്‍ വിതരണം ചെയ്യും.