ഗീവർഗീസ് കടവിൽ അച്ചൻ അന്തരിച്ചു

മലങ്കര സഭയുടെ ബാഹ്യകേരള ഭദ്രസനങ്ങളിൽ സേവനം അനുഷ്ടിച്ച ഗീവർഗീസ് കടവിൽ അച്ചൻ ഇന്ന് രാവിലെ അന്തരിച്ചു. കൽക്കട്ട, മദ്രാസ്, ബോംബെ ഭദ്രാസനങ്ങളിലാണ് അച്ചൻ കൂടുതൽ സമയവും സേവനം അനുഷ്ടിച്ചത്. കൽക്കട്ട ഭദ്രസനങ്ങളിൽ പല ദേവാലയങ്ങളും സ്ഥാപിക്കുകയും, പുതുക്കി പണിയുകയും ചെയ്തത് കടവിൽ അച്ചൻ ആണ്. പത്തു വർഷങ്ങൾക്ക് മുമ്പ് ഉണ്ടായ ഒരു സ്ട്രോക്കിനെ തുടന്നു ശാരീരിക ക്ഷീണം ബാധിച്ച അച്ചൻ കൂറിലോസ് തിരുമേനിയുടെ പ്രത്യേക താല്പര്യത്തിലും സംരക്ഷണയിലും വാഷി അരമനയിൽ താമസിച്ചു ബോംബെയിലെ വിവിധ ഇടവകകളിൽ വിശുദ്ധ കുർബാന അർപ്പിച്ചു വരികയായിരുന്നു. കഴിഞ്ഞ മാസം ആണ് ബോംബെ വൈദീക സംഘത്തിന്റെ പ്രത്യേക യാത്ര അയപ്പു സ്വീകരിച്ചു അച്ചൻ വിശ്രമ ജീവിതത്തിനായി നാട്ടിലേക്ക് പോയത്.