സെന്റ് മേരീസ് കത്തീഡ്രലില്‍ ധ്യാന യോഗങ്ങള്‍

 മനാമ: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ ആദ്ധ്യാത്മിക പ്രസ്ഥാനമായ സെന്റ് പോള്‍സ് സുവിശേഷ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ സുവിശേഷയോഗങ്ങളും ഗാന ശുശ്രൂഷയും 2017 മെയ് 29, 30, ജൂണ്‍ 1. തീയതികളില്‍ കത്തീഡ്രലില്‍ വച്ച് നടത്തപ്പെടുന്നു. ധ്യാന യോഗങ്ങള്‍ക്ക് പ്രശസ്ത് കണ്വ്വന്‍ഷന്‍ പ്രാസംഗകനായ റവ. ഫാദര്‍ വര്‍ഗ്ഗീസ് വര്‍ഗ്ഗീസ് മീനേടം നേത്യത്വം നല്‍കും. വൈകിട്ട് 7:00 മണിമുതല്‍ സന്ധ്യ നമസ്ക്കാരവും, ഗാന ശുശ്രൂഷയും തുടര്‍ന്ന്‍ വചന ശുശ്രൂഷയും നടക്കുമെന്ന്‍ ഇടവക വികാരി റവ. ഫാദര്‍ എം. ബി. ജോര്‍ജ്ജ്, സഹ വികാരി റവ. ഫാദര്‍ ജോഷ്വാ ഏബ്രഹാം, സുവിശേഷ സംഘം വൈസ് പ്രസിഡണ്ട് വര്‍ഗ്ഗീസ് എം ചാക്കോ, സെക്രട്ടറി എ. പി. മാത്യു, ട്രഷറര്‍ എ. ജി. ജോണ്‍സണ്‍ എന്നിവര്‍ അറിയിച്ചു.
 ചിത്രം അടിക്കുറിപ്പ്:-   ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ നടക്കുന്ന ധ്യാന യോഗങ്ങള്‍ക്ക് നേത്യത്വം നല്‍കുവാന്‍ എത്തിയ റവ. ഫാദര്‍ വര്‍ഗ്ഗീസ് വര്‍ഗ്ഗീസ് മീനേട ത്തിനെ  ഇടവക വികാരി റവ. ഫാദര്‍ എം. ബി. ജോര്‍ജ്ജ്, സഹ വികാരി റവ. ഫാദര്‍ ജോഷ്വാ ഏബ്രഹാം, സുവിശേഷ സംഘം ഭാരവാഹികള്‍ എന്നിവര്‍ ചേര്‍ന്ന്‍ സ്വീകരിക്കുന്നു.