പ്രകൃതിമിത്ര അവാര്‍ഡ് വിതരണം ചെയ്തു. മികച്ച ഭദ്രാസനം നിരണം , ഇടവക പുളിക്കക്കാട് സെന്റ് ജോര്‍ജ്ജ്
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മികച്ച പരിസ്ഥിതി സംക്ഷണത്തിനുളള പ്രകൃതിമിത്ര അവാര്‍ഡ് നിരണം ഭദ്രാസനത്തിനും, മലബാര്‍ ഭദ്രാസനത്തിലെ പുളികകാട് സെന്‍റ് ജോര്‍ജ് ദേവാലയത്തിനും ലഭിച്ചു. പത്തനാപുരം മൗണ്ട് താബോര്‍ ദയറ ചാപ്പലില്‍ നടന്ന ചടങ്ങില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വീതിയന്‍ കാതോലിക്കാ ബാവാ അവാര്‍ഡുകള്‍ വിതരണം ചെയ്തു. പ്രസിഡന്‍റ് കുര്യാക്കോസ് മാര്‍ ക്ലീമ്മീസ്, വൈസ് പ്രസിഡന്‍റ് ഡോ. ജോസഫ് മാര്‍ ദിവന്നാസിയോസ് എന്നിവര്‍ സംസാരിച്ചു.