ജോര്‍ജ് തുമ്പയില്‍
ന്യൂയോര്‍ക്ക്‌്: ജാക്‌സണ്‍ഹൈറ്റ്‌സ് സെന്റ് മേരീസ് ഇടവകാംഗം ബോബി വര്‍ഗീസ്, മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ ശെമ്മാശനായി. മെയ് 6ന് ഭദ്രാസന മെത്രാപ്പൊലീത്ത സഖറിയ മാര്‍ നിക്കോളോവോസിന്റെ കാര്‍മികത്വത്തില്‍ ലെവിറ്റ്‌ടൗണ്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് ലോംഗ് ഐലന്റില്‍ നടന്ന ശുശ്രൂഷയില്‍ നിരവധി വൈദികരും ഭക്തജനങ്ങളും പങ്കെടുത്തു. ഏഴിന് ഞായറാഴ്‌ച ജാക്‌സണ്‍ഹൈറ്റ്‌സ് സെന്റ് മേരീസ് പള്ളിയില്‍ വിവിധ ആധ്യാത്മിക സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ ശെമ്മാശനെ അനുമോദിച്ചു. ഓര്‍ത്തഡോക്‌സ് തിയോളജിക്കല്‍ സെമിനാരി പ്രൊഫസര്‍ ഫാ. ഡോ. റജി മാത്യൂസ് ചടങ്ങില്‍ അധ്യക്ഷനായിരുന്നു.
ജീവിതവഴികളില്‍ തൊണ്ണൂറ് വര്‍ഷം പൂര്‍ത്തിയാക്കുന്ന ഭദ്രാസനത്തിലെ ഏറ്റവും പ്രായം ചെന്ന വൈദികനായ വെരി. റവ. പി എസ് സാമുവേല്‍ കോര്‍ എപ്പിസ്‌കോപ്പയെ ചടങ്ങില്‍ അനുമോദിച്ചു. ഇടവകയിലെ ഏറ്റവും പ്രായംചെന്ന വ്യക്തിയായ കെ എം ജേക്കബ്, നവതി ആഘോഷിക്കുന്ന സാമുവേല്‍ കോര്‍ എപ്പിസ്‌കോപ്പയെ പൊന്നാടയണിയിച്ച് ആദരിച്ചു. വികാരി ഫാ. ജോണ്‍ തോമസും മറ്റ് ഇടവകാംഗങ്ങളും ശെമ്മാശന് ആശംസകള്‍ നേര്‍ന്നു. ഇടവക സെക്രട്ടറി ജോസഫ് കെ വര്‍ഗീസ് സ്വാഗതം പറഞ്ഞു. വെരി റവ. സാമുവേല്‍ കോര്‍ എപ്പിസ്‌കോപ്പയും ബോബി ശെമ്മാശനും മറുപടിപ്രസംഗം നടത്തി.