വീണ്ടും ഒരു ചെമ്പെടുപ്പ് പെരുന്നാൾ….

 
വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ പെരുന്നാൾ സഭ ആകമാനം കൊണ്ടാടാൻ പോകുന്ന ഈ വേളയിൽ വി .സഹദായുടെ സ്വർഗീയ മധ്യസ്ഥതയിൽ നമുക്ക് അഭയം പ്രാപിക്കാം .
മലങ്കരയിലെ സഹദായുടെ നാമധേയത്തിലുള്ള പ്രധാന ദേവാലയങ്ങളായ പുതുപള്ളിയിലും ചന്ദനപ്പള്ളിയിലും പെരുന്നാളിന് കൊടി ഉയരാൻ ഏതാനും ദിവസങ്ങൾ കൂടി മാത്രം..  ഇനി മലങ്കര ആകമാന ദേവാലയങ്ങളും സഹദായുടെ പെരുന്നാളിലേക്ക് …കേരളത്തിൽ മറ്റ് പരിശുദ്ധന്മാരുടെയും ശുദ്ധമതികളുടെയും നാമത്തിലുള്ള ദേവാലയങ്ങൾ ഒന്നിൽ കൂടുതൽ ത്രോണോസുകൾ ഉള്ളടത്ത് മിക്കവാറും ഒന്നു പരിശുദ്ധ സഹദായുടെ നാമത്തിലായിരിക്കും. അനേകം ദേവാലയങ്ങൾ കേരളത്തിലുണ്ട്. പുതുപള്ളി,മൈലപ്രപള്ളി ,ചന്ദനപള്ളി , ചെങ്ങരൂർപള്ളി,പാലിയേക്കര പള്ളി എന്നിവ മലങ്കര  ഓർത്തഡോൿസ്‌ സഭയുടെ വളരെ പ്രശസ്തമായ തീർഥാടന കേന്ദ്രങ്ങൾ ആണ്.
എന്താണ് വി .സഹദായുടെ പെരുന്നാളിൽ  പ്രാദേശികമായി കൊണ്ടാടുന്ന  പ്രത്യേകതകൾ ? 
പുതുപ്പള്ളി പള്ളിയിൽ രണ്ട്‌ ദേശക്കാരുടെ മേൽനോട്ടത്തിൽ ആഘോഷമായ കൊടിയേറ്റ് ,വിറകിടീൽ ,പാച്ചൊർ സദ്യ തുടങ്ങിയ പരമ്പരാഗതമായി  നടത്തിവരുന്ന ഒരു ദേശത്തിന്റെ പ്രധാനആഘോഷമാണ്.അതുപോലെ ചന്ദനപ്പള്ളിക്കും ആ നാടിൻറെ പരമ്പരാഗതമായ  “ചെമ്പടുപ്പ് “ഒഴിച്ചുകൂടാൻ പറ്റാത്തതും വിശ്വാസ ത്തിന്റെയും തലമുറ കൈമാറിവന്ന പാരമ്പര്യത്തിന്റെയും പ്രതീകങ്ങളാണ് .പക്ഷെ ഈ അടുത്തകാലത്തായി മദ്ധ്യ:തിരുവിതാംകൂറിലെ പല ഓർത്തഡോൿസ്‌ ദേവാലയങ്ങളിലും പല പെരുന്നാളുകൾക്കും  “ചെമ്പടുപ്പ്” ഒഴിവാക്കാൻ പറ്റാത്ത ഒരു ആചാരമായി മാറിയിരിക്കുന്നു .  “ചെമ്പടുപ്പ് ” ഇല്ലെങ്കിൽ പെരുന്നാൾ അനുഗ്രഹ പൂർണമാകില്ലേ ? നമുക്ക് ഇതിന്റെ ആവശ്യകത ഉണ്ടോ ?   ഉണ്ടെങ്കിൽ അതിൽ  കനോനികമോ വേദ ശാസ്ത്രപരമോ  ആയ കാര്യങ്ങൾ എന്തൊക്കെയാണ് ? അതോ ഇടവകയിലെ ചെറുപ്പക്കാർക്ക് പെരുന്നാളുകൾക്ക്  “ആർപ്പോ…..ഈ..ഈ..റോ…”  വിളിക്കുവാൻ  വേണ്ടി പരിശുദ്ധ പിതാക്കൻമ്മാരെയും ശുദ്ധിമതികളെയും ചെമ്പിൽ കുടിയിരുത്തുന്ന ഒരു പുതു പാരമ്പര്യം രൂപാന്തരം കൊള്ളുകയാണോ.. ?
മലങ്കര സഭയുടെ പരിശുദ്ധൻമാരുടെ പെരുന്നാളുകൾക്ക് “ചെമ്പടുപ്പ്” നടത്തി നമ്മുടെ ശ്രേഷ്ഠമായ ആരാധനാരീതികളെ ചിലരുടെ വെക്തി താല്പര്യങ്ങൾക്ക് വേണ്ടി  മറ്റുള്ളവരുടെ മുൻപിൽ സഭയിലെ വിശുദ്ധരുടെ നാമം അവഹേളിക്കുന്ന തരത്തിലേക്ക് പല ദെവാലയങ്ങളിലെയും ചെറുപ്പക്കാരും മുതിർന്നവരും അവർ അറിയാതെ ചെയ്തു വരുന്നു .കാൻസർ പോലെ പടർന്നു പന്തലിക്കുന്ന തെറ്റായ ആരാധന രീതി .
അപ്പോൾ ചോദിച്ചേക്കാം ചന്ദനപ്പള്ളിയിലെയോ എന്ന് ?അവിടെ  മാത്രമല്ല കുന്നംകുളം ,കോതമംഗലം ,പാറവെട്ടി ,ചെങ്ങരൂർപള്ളി,പാലിയേക്കര പള്ളി എന്നി പള്ളികളിൽ  ആ നാടിൻറെ പരമ്പരാഗതമായ രീതികൾ ഉണ്ട് .ഒരു പക്ഷെ മുൻ പിതാക്കന്മ്മാർ അനുവദിച്ച് നൽകിയ അവരുടെ പാരമ്പര്യം  കടമെടുക്കുന്ന ഈ ഏർപ്പാട് മറ്റുള്ളവർക്ക്  ഭൂഷണമോ ?
ഇപ്പോൾ പ .പരുമല തിരുമേനിയുടെ പെരുന്നാൾ ഒഴികെ മറ്റു പല പെരുന്നാളുകൾക്കും “ചെമ്പടുപ്പ്” കണ്ടുവരുന്നു .(താമസിക്കാതെ അതിനും പ്രതീക്ഷിക്കുന്നു ) നമുക്ക് ഒരു സ്വയം ചിന്ദനം ആവശ്യമാണ് .നമ്മുടെ സഭ പല വൈക്രിത്യങ്ങളിലേക്ക്  വീണുകൊണ്ടിരിക്കുന്നു .യുവജങ്ങൾ ഉണരേണ്ട സമയം അതിക്രമിച്ചു ……നാളെ പല ദുരാചരങ്ങൾക്കും നമ്മൾ അറിയാതെ അതിൽ അകപ്പെടും …പലരുടെയും  ( പെന്തകൊസ്ത് പ്രസ്ഥാനം ) ചോദ്യങ്ങൾക്ക് മുൻപിൽ തല താഴ്ത്തി നിൽക്കേണ്ടുന്ന ഭീകരമായ അവസ്ഥ ….ഇപ്പോൾ ചെമ്പടുപ്പ് നടത്തി  ” ആർപ്പോ ,,,,,ഈരോ…..” വിളിച്ചവർ ഇവരുടെ ചോദ്യങ്ങൾക്ക് മുൻപിൽ ഉത്തരമില്ലാതെ  സഭയെ തള്ളിപ്പറഞ്ഞ് ആത്മീയതയുടെ പുതിയ മേച്ചിൽപ്പുറങ്ങൾ തേടും …. അപ്പോഴേക്കും അടുത്ത  തലമുറ “ചെമ്പടുപ്പ് ”നടത്തുന്നുണ്ടാകും.
നമുക്കും ഉണ്ടല്ലോ തലമുറ കൈമാറി തന്ന പല പാരമ്പര്യങ്ങളുംആചാരങ്ങളും ….അതിനുള്ള ഉത്തരം നമ്മുടെ പിതാക്കന്മ്മാർ നമ്മളെ പഠിപ്പിച്ചിട്ടുണ്ട് …അത് ആരുടെ മുന്നിലും അടിയറവ് വെക്കാതെ മറ്റുള്ളവരുടെ പാരമ്പര്യം കടമെടുക്കാതെ അഭിമാനത്തോടെ സ്വന്ത വിശ്വാസങ്ങളിൽ അടിഉറച്ച് ജീവിക്കാം ….
 നമുക്ക് ഒരു തുറന്ന ചർച്ച തന്നെ നടത്താം …നമ്മുടെ വിശ്വാസമാണ് നമുക്ക് വലുത് ..ഇപ്പോൾനമ്മളിൽ ഉള്ള  അനേകം ചെറുപ്പക്കാർ നമ്മുടെ വിശ്വാസം അറിയാതെ ,പഠിക്കാതെ ,പഠിപ്പിക്കാതെ സഭയെ കുറ്റം പറഞ്ഞു സഭ  വിട്ടുപോകുന്നു. നാളെ നമ്മളിൽ ഒരുപക്ഷെആരെങ്കിലുംആയിരിക്കാം …അതിന് ഒരു അവസരം നമ്മൾ ആയിട്ട് ഉണ്ടാക്കാതെ സഭയെ നമ്മളിൽ കൂടി  നേർവഴിക്കു നയിക്കുവാൻ 
ഇവിടെ ആകട്ടെ തുടക്കം  …….ഒരുപക്ഷേ സഭ ആകമാനം ഇതിന്റെ മാറ്റൊലി ഉയർന്നാലോ…
Anson. K. Mathew(Adoor)