ആർത്താറ്റ് സെന്റ് മേരീസ് ഓർത്തഡോക്സ് പുത്തൻപള്ളിയിൽ ഓർമപ്പെരുന്നാൾ
കുന്നംകുളം ∙ ആർത്താറ്റ് സെന്റ് മേരീസ് ഓർത്തഡോക്സ് പുത്തൻ പള്ളിയിൽ പരിശുദ്ധ സ്ലീബ മാർ ഒസ്താത്തിയോസ് ബാവായുടെയും പൗലോസ് മാർ സേവേറിയോസിന്റെയും ഓർമപ്പെരുന്നാൾ മാർച്ച് 19 ഞായറാഴ്ച നടത്തും. ടൗണിലും സമീപ പ്രദേശങ്ങളിലുമുള്ള പള്ളികളിലെ വിശ്വാസികൾ രാവിലെ എട്ടിന് വൈശേരി മാർ ഗ്രിഗോറിയോസ് പള്ളിയിൽനിന്നു തീർഥാടന ഘോഷയാത്ര പുറപ്പെടും. പഴയ പള്ളി, നടുപ്പന്തി, തെക്കേ അങ്ങാടി മെയിൻ റോഡ് വഴിയുള്ള തീർഥാടനയാത്ര സമാപിച്ച ശേഷം 9.30ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ കാർമികത്വത്തിൽ പെരുന്നാൾ ശുശ്രൂഷ നടത്തും. തുടർന്ന് ധൂപ പ്രാർഥന, പ്രദക്ഷിണം, നേർച്ച വിളമ്പൽ എന്നിവ ഉണ്ടാകും. വികാരി ഫാ. സൈമൻ വാഴപ്പിള്ളി, സഹ വികാരി ഫാ. ടി.പി.വർഗീസ്, ട്രസ്റ്റി ലിബിനി മാത്യു, സെക്രട്ടറി പി.വി.ഹെൻട്രി എന്നിവരടങ്ങുന്ന കമ്മിറ്റി നേതൃത്വം നൽകും.