കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് ക്രൈസ്തവ യുവജന പ്രസ്ഥാനം റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു  

OCYM Republic Day-1

കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ക്രൈസ്തവ യുവജന പ്രസ്ഥാനം റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു. കുവൈറ്റ് മഹാ ഇടവക വികാരി ഫാ. രാജു തോമസ് ദേശീയ പതാക ഉയർത്തിയതിനു ശേഷം റിപ്പബ്ലിക്ക് ദിനസന്ദേശം നൽകി. യുവജപ്രസ്ഥാനം ലേ-വൈസ് പ്രസിഡന്റ് അബു തോമസ് ഉമ്മൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സെക്രട്ടറി അജീഷ് തോമസ്, ട്രഷറാർ അനു വർഗ്ഗീസ്, ഭരണസമിതി അംഗം സുമോദ് മാത്യു എന്നിവർ ആശംസകൾ അറിയിച്ചു. തുടർന്ന് ദേശീയ ഗാനാലാപനത്തോടെ ചടങ്ങുകൾ സമംഗളം പര്യവസാനിച്ചു.