പുതുവത്സരത്തിൻ ധന്യമാം വേളയിൽ
പദമൂന്നി നിൽക്കവേ
രണ്ടായിരവും പതിനാറും വിട ചൊല്ലവേ
ഒരു നിമിഷം, കഴിഞ്ഞ കാലത്തിൻ
സ്മരണകൾ അയവിറക്കവേ
നല്ലതും തീയതുമൊന്നുപോലെൻ
ചുറ്റമ്പലത്തിൻ പടികടന്നെത്തുന്നു!!
ഏതാണെന്റെ വഴിയെന്നു ശങ്കിച്ചു നിൽക്കവേ
അമ്മയെ ഓർത്തുപോയ് ഞാനൊരു നിമിഷം!!
നന്മയെ സ്വാംശീകരിച്ചും
തിന്മയ്ക്കു വിടചൊല്ലി പാഠം ഉൾക്കൊണ്ടും
നല്ല കാലത്തിൻ നന്ദിയായി
ജഗദീശ്വരനു സ്തുതിയോതിയും
രണ്ടായിരവും പതിനേഴും നന്മ തൻ
കാലമായി നമ്മെ തഴുകിയുണർത്തിടട്ടെ.