കുവൈറ്റ് മഹാ ഇടവകയുടെ എൽദോ പെരുന്നാളിന് ഡോ. മാർ ദിവന്ന്യാസിയോസ്‌  മെത്രാപ്പോലീത്താ മുഖ്യകാർമ്മികത്വം വഹിച്ചു

eldo-perunnal-16-2

കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാ ഇടവക യുടെ ക്രിസ്തുമസ്‌ ശുശ്രൂഷകൾക്ക്‌ (എൽദോ പെരുന്നാൾ) മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ കൽക്കത്താ ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. ജോസഫ്‌ മാർ ദിവന്ന്യാസിയോസ്‌ മെത്രാപ്പോലീത്താ മുഖ്യകാർമ്മികത്വം വഹിച്ചു.

ഡിസംബർ 24-ന്‌ രാത്രി 10.30 മുതൽ സിറ്റി നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിൽ രാത്രിനമസ്ക്കാരവും തുടർന്ന്‌ തീജജ്വാലാ ശുശ്രൂഷയും, വിശുദ്ധ കുർബ്ബാനയും നടന്നു. ശുശ്രൂഷകൾക്ക്‌ മഹാ ഇടവക വികാരി ഫാ. രാജു തോമസ്‌, സഹവികാരി ജേക്കബ് തോമസ് എന്നിവർ സഹകാർമ്മികത്വം വഹിച്ചു. കൂടാതെ ഇടവകയുടെ കീഴിലുള്ള അബ്ബാസിയ സെന്റ്‌ ജോർജ്ജ്‌ ചാപ്പൽ, സാൽമിയ സെന്റ്‌ മേരീസ്‌ ചാപ്പൽ എന്നിവടങ്ങളിൽ വൈകിട്ട്‌ 6.00 മുതൽ നടന്ന ശുശ്രൂഷകൾക്ക്‌ ഇടവക വികാരിയും, സഹവികാരിയും നേതൃത്വം നൽകി.