മലങ്കര അസോസിയേഷൻ March 1 നു കൂടുകയാണല്ലോ 2017 -2022 ലേക്കുള്ള വൈദിക ട്രസ്റ്റി ,അൽമായ ട്രസ്റ്റി ,മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നിവരെ തെരഞ്ഞുടുക്കാൻ .ഇടവകളിൽ ശക്തിയേറിയ മത്സരങ്ങൾ എല്ലാം കഴിഞ്ഞു ഇനിയും അരങ്ങു മാനേജിങ് കമ്മിറ്റി സ്ഥാനാർത്ഥികളുടെ രംഗപ്രവേശം തന്നെ
എന്തിനാണ് ഇത്ര മാത്രം ഇതിനു പ്രാധന്യം കാണിക്കുന്നത് എന്നത് (ഒരിക്കൽ അനുഭവിച്ചറിഞ്ഞതും ഇനിയും മേലാൽ ഈ രംഗത്തേക്ക് ഇല്ല ) ഞാൻ ആലോചിച്ചു പോകുന്നു ..ഒരു മാനേജിങ് കമ്മിറ്റി അംഗത്തിന് എന്തെങ്കിലും അധികാരം ഉണ്ടോ ?ഇല്ല എന്ന് തന്നെ പറയാം .എന്തെങ്കിലും തീരുമാനം എടുക്കുന്നതിനുള്ള അവകാശം ഉണ്ടോ അഥവാ തീരുമാനം എടുത്താൽ അത് നടപ്പിലാക്കുന്നുന്നതിനു സാധിക്കുമോ വർഷത്തിൽ രണ്ടു പ്രാവശ്യം കൂടി ബഡ്ജറ്റ് ,/കണക്കു ഇവ പാസ്സാക്കുക .500 കോടിയുടെ ബഡ്ജറ്റ് / അക്കൗണ്ട്സ് പാസ്സാക്കി എന്ന് മീഡിയകളിൽ വരുന്നു പക്ഷെ യഥാർത്ഥത്തിൽ മാനേജിങ് കമ്മിറ്റി ക്കു ചർച്ച ചെയ്തു പാസ്സാക്കാനുള്ള അധികാരം കാതോലിക്ക നിധി പിരിവ് വിഹിതത്തിൽ ലഭിക്കുന്ന വരവ് ചിലവുകൾ മാത്രം (ഏകദേശം7കോടി ) ഇതിനു കേവലം 10 മിനിറ്റ് മാത്രം ഇതിനും ഒരു വിലക്കുണ്ട് Rule 83 “If any expenditure from the monies of the Malankara Diocese is to be made the majority of the Malankara Episcopal Synod and the majority of the Managing Committee members other than the Prelates “shall agree” അതായതു മാനേജിങ് കമ്മിറ്റി പാസ്സാക്കിയാലും സിനഡ് ന്റെ അംഗീകാരമില്ലെങ്കിൽ അതും നടപ്പില്ല മെത്രാൻ ട്രാൻസ്ഫർ കമ്മിറ്റി ബഹു ഭൂരിപക്ഷത്തോടെ പാസ്സാക്കി .പിന്നീട് എന്ത് സംഭവിച്ചു ?
ഇനിയും ചെങ്ങന്നൂർ ഭദ്രാസനത്തിലെ അഭി വന്ദ്യ തിരുമേനി “ബെഥേൽ പത്രിക ” ൽ എഴുതിയ ഒരു ലേഖനം ഇപ്പോൾ പ്രചരിക്കുന്നു ഒരു ചോദ്യം എങ്കിലും ചോദിയ്ക്കാൻ കഴിവില്ലാത്തവർ മത്സരിക്കരുത് .ലോകത്തിലെ ഏറ്റവും വലിയ Joke തന്നെ ഇത് മാനേജിങ് കമ്മിറ്റിയിൽ തെരെഞ്ഞുഎടുക്കപെട്ട43 പട്ടക്കാരും 86 അയ്മേനികളും നോമിനേറ്റ് ചെയ്ത 10 +20 ചേർന്ന് 159 അംഗങ്ങൾഓരോ ചോദ്യം വീതം ചോദിച്ചാൽ (ഒരാൾക്ക് 5 ചോദ്യം ചോദിക്കാം ) ആലോചിച്ചു നോക്കുക എത്ര സമയം എടുക്കും ഒരു ചോദ്യം ചോദിക്കുന്നതിന് minimum 5 മിനിറ്റ് കണക്കാക്കിയാൽ തന്നെ 15 മണിക്കൂർ (non stop ) വേണ്ടി വരും അങ്ങെനെ ഒരു യോഗം നടക്കണമെങ്കിൽ കുറഞ്ഞത് 3 ദിവസം എങ്കിലും വേണം അത് പോകട്ടെ ചോദ്യങ്ങൾ ചോദിയ്ക്കാൻ വരുന്ന ആളിനെ(all questions are Screened by a committee )ഏറ്റവും വലിയ ശത്രുവിനെപോലെയാണ് കാണുന്നത് കഴിഞ്ഞ 5 വർഷകാലം ഞാൻ ഇതനുഭവിച്ചതാണ് ചോദ്യങ്ങൾ ചോദിക്കുന്ന അംഗങ്ങളെ കാണുന്നത് തന്നെ ഒരു അലർജി തന്നെ ആണ് അതെ. ഒരു ശല്യക്കാരൻ സാധരണ അംഗങ്ങൾക്ക് ഉപ ചോദ്യം ചോദിയ്ക്കാൻ ഏതു വേദിയിലും അവകാശം ഉണ്ട് ഇവിടെ അതല്ല സ്ഥിതി വന്നു ചോദ്യം (മുൻ കൂട്ടി അംഗങ്ങളുടെ ഇടയിൽ വിതരണം ചെയ്തത് )വായിച്ചിട്ടു തിരിച്ചുപോകുക അതിനെ സംബന്ധിച്ചു യാതൊന്നും പിന്നെ പറയാൻ പാടില്ല ….ഇതാണ് മാനേജിങ് കമ്മിറ്റി യിൽ നടക്കുന്ന ജനാധിപദ്യം
ഇതിനു വേണ്ടിയാണോ ഇത്രയും പണവും സമയവും ചിലവഴിക്കുന്നത്
വളരെ പ്രതീക്ഷയോടെ ആണ് ഞാൻ മാനേജിങ് കമ്മിറ്റിയിൽ പോയത് എന്റെ ഒരു ആഗ്രഹം ആയിരുന്നു പക്ഷെ അവിടെ ചെന്ന് കഴിഞ്ഞപ്പോൾ?സഭയെ കുറിച്ചുള്ള എന്റെ പ്രതീക്ഷകൾ?