നിരണം: A.D.54 ൽ വി.മാർത്തോമ്മാശ്ലീഹായാൽ സ്ഥാപിതമായ നിരണം പള്ളിയിൽ വി. മാർത്തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ പെരുന്നാൾ 2016 ഡിസംബർ 11 മുതൽ 21 വരെ ഭക്തിപുരസരം കൊണ്ടാടുന്നു. 10 ന് ഇടവകയുടെ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ കോട്ടയം ദേവലോകം അരമനയിൽ നിന്ന് ആരംഭിക്കുന്ന പെരുന്നാൾ വിളംബര റാലി പുതുപ്പള്ളി പള്ളി, വളളിക്കാട്ട് ദയറാ, തിരുവല്ല, പാലിയേക്കര, കട്ടപ്പുറം വഴി ദേവാലയത്തിൽ എത്തിച്ചേരും. 11 ന് ഞായറാഴ്ച്ച 3: 30 ന് പെരുന്നാൾ കൊടിഘോഷയാത്ര വി.ശ്ലീഹാ നിരണത്തു വന്നിറങ്ങിയ തോമത്തുകടവിൽ നിന്നും ആരംഭിച്ച് ദേവാലയത്തിൽ എത്തിച്ചേരുകയും തുടർന്ന് ഇടവക മെത്രാപ്പോലീത്ത അഭി. ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് തിരുമനസ്സ് കൊടിയേറ്റ്കർമ്മം നിർവ്വഹിക്കുന്നതാണ്. തുടർന്നുള്ള ദിവസങ്ങളിൽ ഭദ്രാസന അടിസ്ഥാനത്തിൽ വിവിധ ആദ്ധ്യാത്മിക സംഘടനങ്ങളുടെ സംഗമങ്ങൾ ഉണ്ടായിരിക്കുന്നതാണ്. 20 ന് 7:00 ന് പ്രഭാത നമസ്ക്കാരവും തുടർന്ന് വി. കുർബാന കൊട്ടാരക്കര – പുനലൂർ ഭദ്രാസനാധിപൻ അഭി. ഡോ. യൂഹാനോൻ മാർ തേവോദോറോസ് തിരുമനസ്സ് കാർമ്മികത്വം വഹിക്കും. അന്നേ ദിവസം സന്ധ്യയ്ക്ക് 5:00 ന് ഭക്തിനിർഭരവും പ്രശസ്തവുമായ പെരുന്നാൾ റാസ പരുമലപ്പള്ളിയിൽ നിന്നും ആരംഭിക്കുന്നതാണ്. 21 ന് പരി .കാതോലിക്ക ബാവയുടെ മുഖ്യകാർമ്മികത്വത്തിൽ വി. അഞ്ചിന്മേൽ കുർബ്ബാന ഉണ്ടായിരിക്കുന്നതാണ്. തുടർന്ന് പെരുന്നാൾ സദ്യയും നടത്തപെടുന്നതാണ്.