“ലാ മോറിയോ സെഗുത്തോ” സിംഫണി ഡാളസ്സിൽ

john
ഹൂസ്റ്റൺ :- റെവ.ഫാ. ജോൺ സാമുവേൽ നേത്ര്വത്വം നൽകി നടത്തുന്നതായ  യേശു ക്രിസ്തുവിൻറെ ജനം പെരുന്നാൾ മുതൽ ഉയർപ്പു പെരുന്നാൾ വരെയുള്ള  ഓർത്തഡോൿസ് പൊതു ആരാധനാ ഗീതങ്ങളുടെ സമുച്ഛയ സിംഫണി അവതരണം 2017 മാർച്ചു 4 നു ഡാളസ്‌ മാക്കാർതർ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തുന്നതാണ്. 20 ൽ പരം സംഗീതോപകരണ വിദഗ്ദ്ധരുടെ അകമ്പടിയോടെ 50 ൽ പരം ഗായകർ അണി നിരന്നു നടത്തുന്ന സംഗീത സായാഹ്നം വിദഗ്ധ പരിശീലകനായ ജോൺ സാമുവേൽ അച്ഛൻറെ പരിശീലനത്തിൽ രൂപം കൊണ്ടതാണ്. ഡാളസ് ഏരിയ ഓർത്തോഡോസ് യൂവജന പ്രസ്ഥാനത്തിൻറെ കാരുണ്യ പ്രവർത്തത്തനത്തിന്റെ  ധനശേഖരണാർദ്ധമാണ്‌ ഈ വിപുലമായ പരിപാടി നടത്തപ്പെടുന്നത്.  ലാ മോറിയോ സെഗത്തോ അഥവാ worship to the  Lord എന്നാണ് ഈ പരിപാടിയ്ക്ക് നാമകരണം ചെയ്തിരിക്കുന്നത് .
സൗത്ത് വെസ്റ്റ് ഭദ്രാസന യൂവജന പ്രസ്ഥാനം വൈസ് പ്രസിഡന്റ് റെവ. ഫാ.ജോഷ്വാ ജോർജ്ജിൻറെ നേത്ര്വത്ത്വത്തിൽ ബിനു പൗലോസ് , അലക്സ് വർഗ്ഗീസ്സ് ,അജി   ജോർജ്ജ്‌ , അബി ജോൺ , സിജി സാലു ,ബിജോയ് ഉമ്മൻ ,തോമസ്‌കുട്ടി ഇടിക്കുള , പ്രിൻസ് എബ്രഹാം എന്നിവരുടെ നെത്ര്വത്ത്വത്തിൽ വിപുലമായ കമ്മിറ്റി പ്രവർത്തിച്ചു വരുന്നു.
വാർത്ത: ചാർളി പടനിലം