ക്രിസ്തുമസ്  കരോൾ  ഗാന  മത്സരം 

അബു ദാബി  :  ഓർത്തഡോൿസ്  ക്രൈസ്‌തവ  യുവ ജന പ്രസ്ഥാനം  യൂ .എ .ഈ  മേഖലയുടെ  ആഭിമുഖ്യത്തിൽ  സഭാ കവി  സി .പി  ചാണ്ടി  മെമ്മോറിയൽ  ക്രിസ്തുമസ്  കരോൾ  ഗാന  മത്സരം നവംബർ  25 നു  വൈകിട്ട്  5  മണിക്ക് ഫുജൈറ സെന്റ് ഗ്രീഗോറിയോസ്  ദേവാലയത്തിൽ  വച്ചു നടത്തപ്പെടുന്നു . സോണൽ  പ്രസിഡന്റ് ഫാ . ഷാജൻ  വർഗീസിന്റെ  അദ്യക്ഷതയിൽ  കൂടുന്ന സമ്മേളനം , സംഗീത  സംവിധായകൻ നെൽസൺ  പീറ്റർ  ഉദ്ഘടാനം ചെയ്യും . യൂ .എ .ഈ  വിവിധ ഇടവകയിൽനിന്നുള്ള  മത്സരാർത്ഥികൾ  പങ്കെടുക്കും . മത്സരത്തിൽ  വിജയികൾ ആകുന്നവർക്കു  സി.പി ചാണ്ടി മെമ്മോറിയൽ  എവറോളിംഗ്‌ ട്രോഫി നല്കപ്പെടുന്നു് . ഫുജൈറ ഇടവക  വികാരി  ഫാ .എബ്രഹാം തോമസ് , സോണൽ  സ്രെക്രട്ടറി  ഷിജു ജോയി , ജനറൽ  കൺവീനർ ജിജോ  കളരിക്കൽ  എന്നിവർ  നേതൃത്വം നൽകും