ഒരു റിട്ടയേര്‍ഡ് വൈദികന്‍റെ മരണം ഉണര്‍ത്തുന്ന ചിന്തകള്‍

റിട്ടയര്‍ ചെയ്ത വൈദികരുടെ താമസത്തിന് പരുമലയില്‍ കൊട്ടി ഘോഷിച്ചു പണിത കെട്ടിടം താമസിക്കാന്‍ ആളുകളില്ല എന്ന് പറഞ്ഞ് നേഴ്സിംഗ് കോളജിന് കൊടുത്തു.

ആത്മഹത്യ ചെയ്ത വൈദികരുടെ ശവസംസ്ക്കാരം സംബന്ധിച്ച് എന്തെങ്കിലും ക്രമമോ തീരുമാനമോ സുന്നഹദോസിന്‍റേതായി ഇല്ല എന്നാണ് അറിവ്. ആ കുടുംബത്തോടുള്ള മാനുഷിക പരിഗണന മുന്‍നിര്‍ത്തി പ. കാതോലിക്കാ ബാവായുടെ അനുമതിയോടെ ഭദ്രാസന മെത്രാപ്പോലീത്താ ശവസംസ്ക്കാരം സാധാരണ ക്രമമനുസരിച്ചു തന്നെ നടത്തി കൊടുക്കേണ്ടതായിരുന്നു. അത് നടത്താന്‍ വിസമ്മതിച്ചത് സഭ വൈദിക സമൂഹത്തോടു കാണിച്ച കടുത്ത അവഗണനയാണെന്ന് ചൂണ്ടിക്കാണിക്കുന്നു.

– എഡിറ്റര്‍

fr_j_varghese

suicide

ബഹു. ….. അച്ഛന്റെ ആത്മഹത്യകുറിപ്പ് ഉയർത്തുന്ന ചോദ്യങ്ങൾ?

” കഴിഞ്ഞ ഏതാനും ആഴ്ചകൾക്കു മുൻപ് പരുമല ഹോസ്പിറ്റലിൽ നടത്തിയ പരിശോധനയിൽ എനിക്ക് ക്യാൻസർ രോഗമാണെന്ന് തിരിച്ചറിഞ്ഞു. എന്നാൽ തുടർന്നുള്ള ചികിത്സക്ക് പണമില്ലാത്തതിനാൽ ഞാൻ എന്റെ ഭാര്യയുടെ അടുക്കലേക്ക് യാത്രയാകുന്നു”.

ഈ മരണമൊഴി അറിഞ്ഞപ്പോൾ എന്റെ മനസ്സിൽ കടന്നു വന്ന ചില ചിന്തകൾ ഇവിടെ കുറിക്കുന്നു.
ഒരു വ്യഴാവട്ടക്കാലം മലങ്കര സഭയുടെ കൊല്ലം, തിരുവനന്തപുരം, മാവേലിക്കര ഭദ്രാസനങ്ങളിൽ ശുശ്രൂഷ ചെയ്തശേഷം റിട്ടയർമെന്റായ 70 വയസായ ഈ പുരോഹിതന്റെ ആത്മഹത്യകുറിപ്പ് ഈ സഭക്ക് ഒരു വീണ്ടുവിചാരം ഉണ്ടാകേണ്ടതിന്റെ ആവശ്യകത ചൂണ്ടികാണിക്കട്ടെ. എല്ലാ പൗരന്മാരുടെയും അവകാശത്തെ കുറിച്ചും നമുക്ക് ബോധ്യമുണ്ട്. എന്നാൽ പൗരധർമ്മം, അന്വേഷണബോധം, ശാസ്ത്രീയ മനോഭാവം എന്നിവകളിലെ വികലത മാറ്റുവാൻ നാം ഇനിയും പരിശ്രമിക്കേണ്ടിയിരിക്കുന്നു.
ആരാണ് ഈ മരണത്തിനു ഉത്തരവാദി?
ബഹു. അച്ഛന്റെ പ്രതിസന്ധിഘട്ടത്തിൽ ജീവിത കാലം മുഴുവൻ താൻ ശുശ്രൂഷിച്ച സഭക്ക് എന്ത് ചെയ്യാൻ കഴിഞ്ഞു ?
സഹവൈദികർക്ക് എന്ത് ചെയ്യാൻ കഴിഞ്ഞു ?
രണ്ടു തിരുമേനിമാർ ശുശ്രൂഷക്കു മുൻപ് വന്നു കൗമ മാത്രം ചൊല്ലി പോയി എന്നും കെട്ടു.
രണ്ടു റംബാൻമ്മാർ ഉൾപ്പെടെ കൊല്ലം, തിരുവനന്തപുരം, മാവേലിക്കര, ഇടുക്കി ഭദ്രാസനങ്ങളിൽ നിന്നുമായി 70 ഓളം വൈദീകർ സംസ്കാര ശുശ്രൂഷയിൽ പങ്കെടുത്തു എന്ന് കണ്ടതിൽ അഭിമാനിക്കുന്നു. എന്നാൽ അതേസമയം ഇത്രയും വൈദികർക്ക് പങ്കെടുക്കാമെങ്കിൽ എന്തുകൊണ്ട് ഒരു മെത്രപൊലീത്ത ഈ ശുശ്രൂഷയിൽ പങ്കെടുത്തില്ല എന്ന മറുചോദ്യം ഉയരുന്നു? നമുക്ക് ന്യായാന്യായങ്ങൾ ഒക്കെ നിരത്താൻ ഒരുപാട് ഉണ്ടാകും. ആത്മഹത്യ ചെയ്ത വൈദികന്റെ സംസ്കാര ശുശ്രൂഷക്ക് മെത്രാപ്പോലിത്തന്മാർ നേതൃത്വം കൊടുക്കുവാൻ നിയമം ഉണ്ടാകണം. ആത്മഹത്യക്ക് പ്രേരിപ്പിക്കപ്പെട്ട സാഹചര്യത്തിന് സഭയ്ക്കും ഒരു പരിധി വരെ ഉത്തരവാദിത്വം ഉണ്ട്. കൃത്യസമയത്ത് നൽകേണ്ട കടമകൾ നിർവ്വഹിച്ചിരുന്നെങ്കിൽ രക്ഷിക്കുവാൻ കഴിയുമായിരുന്നു. ശുശൂഷകൂടി നിഷേധിച്ചാൽ എന്തൊരപരാധമാണ് നാം ചെയ്യുന്നത്!

ഒരുവശത്തു ആത്മഹത്യ ചെയ്യുന്ന ആളുകൾക്ക് കൂദാശപരമായ സംസ്കാരം നാം നിഷേധിക്കുന്നു. മറുവശത്തു ആത്മഹത്യ ചെയ്തആളെ സ്വാഭാവികമരണമാക്കി മാറ്റി ചിത്രീകരിച്ചാൽ കൂദാശ മുഴുവനും നടത്തി അടക്കുവാൻ നാം പ്രേരിതരാകുന്നു.
ഇതിൽ ഒളിഞ്ഞിരിക്കുന്ന പ്രധാന അപകടങ്ങൾ നാം മനസിലാക്കണം.

ആത്മഹത്യചെയ്തവർക്ക് കൂദാശകൾ മുടക്കുന്നത് ശരിയോ എന്നത് സംബന്ധിച്ചു ഒരു പുനർവായന അനിവാര്യമായിരിക്കുന്നു. പ്രാർഥനകൾ ചുരുക്കി ചൊല്ലി ആത്മഹത്യചെയ്യുന്നവരെ സംസ്കരിക്കുന്ന രീതിയിലും ഒരു പുനർചിന്ത അനിവാര്യമാണ് എന്നാണു എന്റെ വിലയിരുത്തൽ. കാരണം സാഹചര്യമാണ് അയാളെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചത്. അങ്ങനെ ഒരു സാഹചര്യം ഉണ്ടാക്കിയതിൽ സഭക്ക് ഒഴിഞ്ഞു മാറുവാൻ സാധിക്കുമോ?

ഈ സഭയിൽ ഒരു സാധാരണ വൈദീകൻ റിട്ടയർമെന്റ് ചെയ്തു കഴിഞ്ഞാൽ പിന്നെ ആ വൈദികന്റെ ജീവിതം നരകതുല്യമാണെന്ന് ഈ സംഭവം നമ്മോടു വിളിച്ചറിയിക്കുന്നു.
അടുത്ത 20 വർഷം കഴിയുമ്പോൾ ഈ സഭയിലെ മിക്കവാറും എല്ലാ ഭദ്രാസനങ്ങളിലും സേവനം അനുഷ്ഠിക്കുന്ന വൈദീകരുടെ മൂന്നിരട്ടി 65 വയസ് കഴിഞ്ഞ റിട്ടയർ ചെയ്ത വൈദീകർ ആയിരിക്കും എന്നതാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇവരെ കുറിച്ച് യാതൊരു ഉത്തരവാദിത്വവും സഭക്കില്ലേ?
കുറ്റം ചെയ്‌താൽ ശിക്ഷ ഇല്ല.. എന്നാൽ കുറ്റം ചെയ്യുവാൻ ശ്രമിച്ചാൽ ശിക്ഷഉണ്ട്. ഏതു കുറ്റമെന്നറിയാമോ? ആത്മഹത്യ. ഒരാൾ മരിക്കുന്നതിന് നിച്ഛയിക്കുന്നതിനുള്ള അധികാരം ദൈവത്തിനു മാത്രമാണ്. അല്ലാതെ മനുഷനുള്ളതല്ല. ആത്മഹത്യ ചെയ്യുന്ന വ്യക്തി സ്വയം തീരുമാനം എടുക്കുന്നതുകൊണ്ടാണ് സഭ കൂദാശ നിഷേധിക്കുന്നത്. അവിടെ ഒരു യുക്തിഭംഗം ഉയരുന്നത് ദൈവം നിശ്ചയിച്ച സമയത്തല്ലെങ്കിൽ ആത്മഹത്യാ ചെയ്യാൻ ശ്രമിച്ചാലും അയാൾ മരിക്കില്ല എന്നതാണ്. ഉദാഹരണത്തിന് ആത്മഹത്യ ചെയ്യാൻ ഒരാൾ ഇലക്ട്രിക് പോസ്റ്റിൽ കയറി എങ്കിലും കറണ്ട് പോയതിനാൽ അയാൾ മരിച്ചില്ല” “ആത്മഹത്യ ചെയ്യാൻ കയറിൽ തൂങ്ങിയ ആൾ കയർ പൊട്ടി വീണതിനാൽ മരിച്ചില്ല….” മരണസമയം ദൈവം നിശ്ചയിക്കാത്തതുകൊണ്ടാകാം ഇക്കൂട്ടർ മരണത്തിൽ നിന്ന് കഷ്ട്ടിച്ചു രക്ഷപെടുന്നത്. അതുകൊണ്ടു ഒരാൾ ഏതുവിധം മരിക്കേണമെന്നു നിശ്ചയിക്കുന്നതും ദൈവമാണെന്ന് വിശ്വസിക്കേണ്ടിവരും. മാനസിക സംഘർഷം,പിരിമുറുക്കം, കുടുംബപ്രശ്നങ്ങൾ, സാമ്പത്തിക പ്രശ്നങ്ങൾ, തീരാരോഗങ്ങൾ, വിഷാദവും, സംശയം തുടങ്ങിയവയാണ് പല ആത്മഹത്യകൾക്കും കാരണം.

ശതാബ്ധിയും, ദ്വിശതാബ്ധിയും തുടങ്ങി ആഘോഷങ്ങളുടെയും, പെരുന്നാളുകളുടെയും പെരുമഴകാലം തീർക്കുമ്പോൾ ഈ സഭക്കുവേണ്ടി ജീവിതം മുഴുവൻ ബലിയർപ്പിച്ച പാവം വൈദികരെ വിസ്മരിക്കരുത്.
തീരാരോഗങ്ങളുടെ കാലഘട്ടമാണ് ഒരുവന്റെ റിട്ടയർമെന്റ് കാലം. ഏകാന്തതയുടെ തുരുത്തിൽ അലയുന്ന നമ്മുടെ പുരോഹിതസ്രേഷ്ടരെ മനസിലാക്കുവാൻ ഇനിയും നാം അമാന്തിച്ചുകൂടാ. റിട്ടയർ ചെയ്‌താൽ പിന്നെ ആർക്കും വേണ്ടാത്ത കാലം. ആരും തിരിഞ്ഞു നോക്കുക പോലുമില്ല. അവർ അനുഭവിക്കുന്ന മനോവേദന ആരുമൊട്ടറിയുകയുമില്ല. ചികിത്സക്കായി പണമില്ലാതെ ആത്മഹത്യ ചെയ്യേണ്ടി വരുന്ന വൈദീകർ ഈ സഭയിൽ ഇനി ഉണ്ടാകരുത്. രോഗികകളാകുന്ന എല്ലാ വൈദികരയും സൗജന്യമായി ചികിൽസിക്കുവാൻ സംവിധാനം വേണം. മാനസിക സംഘർഷമുള്ളവർക്ക് പ്രശാന്തമായ സ്ഥലങ്ങളിൽ കൗൺസലിങ്ങിനും പുനരധിവാസത്തിനും ക്രമീകരണം ചെയ്യണം. പ്രതിസന്ധികളിൽ നട്ടം തിരിഞ്ഞ് ആത്മഹത്യായുടെ തീരം അന്വേഷിക്കുന്ന വൈദികരുടെ എണ്ണം സഭയിൽ വർദ്ധിക്കുന്നതായി ചില കണക്കുകൾ വെളിപ്പെടുത്തുന്നു. വൈദികരുടെ മാനസിക ആരോഗ്യ സംരക്ഷണത്തിനുള്ള സംവിധാനത്തിന് സഭ പ്രാധാന്യം നൽകണം.

Punchakonam Achen

The sad and inglorious demise of ….. Achen should be an eye opener. How many crores are spent in this Church for mere pomp and show ??? Celebrations, Jubilees and Perunals mark the stregth and  progress of the Church. When a poor priest committed suicide, we have no canons to conduct his funeral. That is the law and rule of the Church. But where is our Christian love which would have saved his life ??? Or are we a Church which revels in publicity and pulpit eloquence ?? Where is our Vaideeka Sanghom ??? Is Vaideeka Sanghom for Trennial conferece and regional meetings only ??? We need to do something very constructive to ensure the well being and security of our Achens. J.Varghese Achens sad death should not be a closed chapter.Rather it should disturb us stir our conscience and thoughts….. I welcome the comments from our clergy on this issue.  

– P. A. Philip Achen

I fully attended the funeral service of …. achen and i didnt feel anything unusual except the presence of a bishop.Participation of priests and their togetherness in chanting prayers make me feel a presence of God in that service.This is a feeling of a layman .If clergyfolk feel any amiss let them sit together and decide. Pls dont forget laymens funeral service’s amiss also if any.

– Oommen Kochummen

വാട്ട്സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്ന ചില പ്രതികരണങ്ങള്‍ സഭയുടെ അടിയന്തിര ശ്രദ്ധയ്ക്കായി ഇവിടെ എടുത്തു ചേര്‍ത്തിരിക്കുന്നതാണ്. – എഡിറ്റര്‍