ഷാർജ സെന്റ് ഗ്രീഗോറിയോസ് ഇടവകയിൽ കൊയ്തു പെരുന്നാൾ

3o0a9167 3o0a8971-1
ഷാർജ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോൿസ് ഇടവകയിൽ കൊയ്തു പെരുന്നാൾ വിപുലമായ്‌ കൊണ്ടാടി. ഇതിടനുബന്ധിച്ച്‌ നടത്തിയ പൊതുയോഗം എസ്. ഗോപാലകൃഷ്ണൻ (റേഡിയോ മാംഗോ  ) ഉദ്ഘാടനം ചെയ്തു 
ഇടവക വികാരി ഫാദർ അജി കെ ചാക്കോ അധ്യക്ഷത വഹിച്ചു. സഹ വികാരി  ഫാദർ ജോൺ കെ ജേക്കബ് , ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട്  അഡ്വ വൈ.എ. റഹിം ,ഇടവക ഭാരവാഹികളായ ട്രസ്റ്റീ ഷാജി തോമസ്,സെക്രട്ടറി റജി പാപ്പച്ചൻ, സഭ മാനേജിങ് കമ്മിറ്റി അംഗം ശ്രീ . പി ജി മാത്യു  ശ്രീ അജിത്കുമാർ ടി പി, ദൽഹി ഭദ്രാസന കൗൺസിൽ അംഗം ശ്രീ കെ.ജി. നൈനാൻ, കൺവീനർ ശ്രീ റോണി തോമസ്   എന്നിവർ പ്രസംഗിച്ചു ഷാർജ ഇന്ത്യൻ അസോസിയേഷൻ സെക്രട്ടറി ബിജു സോമൻ  സ്റ്റാളുകളുടെ ഉദ്‌ഘാടനം നിർവഹിച്ചു. . രാവിലെ വിശുദ്ധ കുർബാനയ്ക്കു ശേഷം ആരംഭിച്ച കൊയ്തു പെരുന്നാളിന് ഇടവക അംഗങ്ങൾ പാകം ചെയ്ത വൈവിധ്യമാർന്ന ഫുഡ്സ്, ഗൃഹോപകരണങ്ങൾ എന്നിവ  ലഭിക്കുന്ന   സ്റ്റാളുകളും, ഗാനമേളയും ചെണ്ടമേളവും കൊഴുപ്പേകി.