കുവൈറ്റ് അഹ്മദി സെന്റ്. തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പഴയപള്ളിയുടെ ആദ്യഫലപ്പെരുന്നാൾ 2016 നവംബർ 11-ന്‌

screenshot_20161104-223613
കുവൈറ്റ് അഹ്മദി സെന്റ്.തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പഴയപള്ളിയുടെ ആദ്യഫലപ്പെരുന്നാൾ 2016 നവംബർ 11-ന്‌
കുവൈറ്റ്: കുവൈറ്റ് അഹ്മദി സെന്റ്.തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പഴയപള്ളിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ‘ആദ്യഫലപ്പെരുന്നാൾ 2016’ നവംബർ 11-ാം തീയതി വെള്ളിയാഴ്ച്ച അഹ്മദി പാകിസ്ഥാൻ അക്കാഡമി സ്കൂളിൽ നടത്തപ്പെടുന്നു.
രാവിലെ 8. 00-മുതൽ വൈകിട്ട് 7.00-വരെ നടക്കുന്ന ആദ്യഫലപ്പെരുന്നാളിനു മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ.തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്താ,മലബാർ ഭദ്രാസനാധിപൻ ഡോ. സഖറിയാ മാർ തെയോഫിലോസ്  മെത്രാപ്പോലീത്താ എന്നിവർ മുഖ്യാതിഥികളായിരിക്കും.
ഇടവകയിലെ വിവിധ ആത്മീയ സംഘടനകൾ അവതരിപ്പിക്കുന്ന വൈവിധ്യമാർന്ന സാംസ്ക്കാരിക പരുപാടികൾ, പൊതുസമ്മേളനം, വിവിധങ്ങളായ ഭക്ഷണശാലകൾ, ദക്ഷിണേന്ത്യയിലെ പ്രശസ്തരായ കലാകാരന്മാർ നയിക്കുന്ന ഗാനമേള, കോമഡിഷോ എന്നിവ ഈ വർഷത്തെ ആദ്യഫലപ്പെരുന്നാളിന്റെ പ്രത്യേകതകളാണ്.
ആദ്യഫലപ്പെരുന്നാളിന്റെ വിജയകരമായ നടത്തിപ്പിനു വേണ്ടിയുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി അറിയിച്ചു.