ഡബ്ലിൻ പള്ളിയിൽ എട്ടു നോമ്പ് പെരുന്നാൾ 

dublin

ഡബ്ലിൻ: സെൻറ്. തോമസ് ഓർത്തഡോക്സ് ദേവാലയത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാൾ  ഭക്തിപൂർവ്വം ആഘോഷിച്ചു. സെപ്റ്റംബർ 1-ന് ആരംഭിച്ച നോമ്പാചരണം 7-ന് വൈകിട്ട്  വിശുദ്ധ കുർബാനയോടെ സമാപിച്ചു. സെപ്റ്റംബർ 3 വെള്ളിയാഴ്‌ച ധ്യാനം നടത്തപ്പെട്ടു. പരിശുദ്ധ മാതാവിനോടുള്ള പ്രത്യേക മധ്യസ്ഥ പ്രാർത്ഥനയും നടത്തപ്പെട്ടു. ഭവനങ്ങളിൽ നിന്നും നേർച്ച ആയി പാച്ചോർ കൊണ്ടു വരികയും എല്ലാവരും ഭക്ഷിക്കുകയും ചെയ്തു. വിശുദ്ധ കുർബാനക്കും ധ്യാനത്തിനും യു.കെ.യൂറോപ്പ് -ആഫ്രിക്ക ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്ത മുഖ്യ കാർമികത്വം വഹിച്ചു.