ആലഞ്ചേരി പള്ളിയിൽ ആദ്ധ്യാത്മിക സംഗമം; കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സഭാ മെത്രാപ്പോലീത്ത അഭി. അംബ യൌസെഫ് മുഖ്യാതിഥി
മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ തിരുവനന്തപുരം ഭദ്രാസനത്തിന്‍റെ ആഭിമുഖ്യത്തില്‍ “ആദ്ധ്യാത്മിക സംഗമം” 2016 ആഗസ്റ്റ് 15 തിങ്കള്‍ രാവിലെ 10 മണിക്ക് ആലഞ്ചേരി സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് തീർത്ഥാടന പള്ളിയില്‍ വച്ച് നടക്കുന്നു. കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സഭാ അമേരിക്കൻ അധിപൻ അഭി. അംബ യൌസെഫ് മെത്രാപ്പോലീത്ത മുഖ്യാതിഥിയാകുന്ന ചടങ്ങില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്നതാണ്. സംഗമത്തില്‍ തിരുവനന്തപുരം ഭദ്രാസന മെത്രാപ്പോലീത്ത അഭി. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് അധ്യക്ഷത വഹിക്കും.
ശൂനോയോ പെരുന്നാൾ ദിവസമായ ഓഗസ്റ്റ് 15-ന് രാവിലെ 7 മണിക് വിശുദ്ധ കുർബാനയും അതിനെ തടർന്നു ആദ്ധ്യാത്മിക സംഗമവും സ്നേഹ വിരുന്നും ഉണ്ടായിരിക്കുമെന്ന് ഇടവക വികാരി ഫാ.മാത്യു തോമസ് അറിയിച്ചു.