ഭീകരവാദവും മാരകരോഗങ്ങളും:- ബോധവത്ക്കരണം അത്യാവശ്യം : പ. കാതോലിക്കാ ബാവാ

synod_2016_aug_1

മാനവരാശിയുടെ നിലനില്‍പ്പിന് ഭീഷണിയായിരിക്കുന്ന ഭീകരവാദവും മാരകരോഗങ്ങളും തടയാന്‍ വ്യാപകമായ ബോധവത്ക്കരണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും ആവശ്യമാണെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ.
ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ ചേര്‍ന്ന മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് സമ്മേളനത്തില്‍ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.  ക്യാന്‍സര്‍ ഉള്‍പ്പെടെയുളള മാരക രോഗങ്ങള്‍ക്ക് ഇരയാകുന്ന നിര്‍ധനര്‍ക്ക് ചികിത്സ സഹായ പദ്ധതികള്‍ ആവിഷ്കരിക്കണമെന്ന് പരിശുദ്ധ ബാവാ ആഹ്വാനം ചെയ്തു.  സഖറിയാ മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്താ ധ്യാനം നയിച്ചു. സുന്നഹദോസ് സെക്രട്ടറി ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.