ഏകദിന ഫാമിലി കോൺഫറൻസും, ശൂനോയോ പെരുന്നാളും

Home1 (1)

ഫ്ലോറിഡ: ഒർലാന്റോ സെന്‍റ് മേരീസ്ഓര്‍ത്തഡോക്സ് ദേവാലയത്തിൽ ഏകദിന ഫാമിലി കോൺഫറൻസും  പരിശുദ്ധ ദൈവമാതാവിന്റെ  ശൂനോയോ പെരുന്നാളും   ആഗസ്റ്റ്‌ 13, 14 തീയതികളിൽ സമീപഇടവകകളിലെ ബഹു: വൈദീകരുടേയും ഇടവകാംഗങ്ങളുടേയും സാന്നിധ്യത്തിൽ നടക്കും.

ആഗസ്റ് 13-ന്   ശനിയാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ഏകദിന ഫാമിലി കോൺഫറൻസിനു ഫാ. പി. എ. ഫിലിപ്പ് (ഡെപ്യൂട്ടി സെക്രട്ടറി, മിനിസ്ട്രി ഓഫ് ഹ്യൂമൻ എംപവർമെൻറ്, കോട്ടയം ദേവലോകം അരമന) നേതൃത്വം നൽകും. രണ്ട് സെഷനുകളായി നടക്കുന്ന ഫാമിലി കോൺഫറൻസിന്റെ മുഖ്യ ചിന്താ വിഷയം :The Home : Built on Rock. “The purpose of the commandment is love from a pure heart, a good conscience, and sincere faith.” 1 Timothy 1:5 …

വൈകുന്നേരം 5  മണിക്ക് സന്ധ്യാ നമസ്കാരം,  ഞായറാഴ്ച രാവിലെ 9 മണിക്ക് പ്രഭാത നമസ്ക്കാരവും 10 മണിക്ക്  വി. കുര്‍ബ്ബാനയും, പ്രസംഗവും, 12 മണിക്ക് പ്രദക്ഷിണവും, ആശിര്‍വാദവും നേര്‍ച്ചയും നടക്കും. ഈ വർഷത്തെ പെരുന്നാൾ ശുശ്രൂഷകൾക്ക് ഫാ. പി. എ. ഫിലിപ്പ്, ഇടവക വികാരി ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം എന്നിവർ നേതൃത്വം നൽകും.

പരിശുദ്ധ ദൈവമാതാവിന്റെ മധ്യസ്ഥതയിൽ അഭയം തേടുവാനും, അനുഗ്രഹം പ്രാപിക്കുവാനും, പെരുന്നാള്‍ ആഘോഷങ്ങളില്‍ പങ്കുകൊള്ളുവാനും ഏവരെയും സ്നേഹത്തോടെ ക്ഷണിക്കുന്നതായി ഇടവക വികാരി ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം, വൈസ് പ്രസിടണ്ട് ഡോ. അലക്സ്‌ അലക്സാണ്ടർ, ട്രസ്റി കുര്യൻ സഖറിയ, സെക്രട്ടറി വിൻസി വർഗീസ്‌ എന്നിവർ അറിയിച്ചു.

Fr.Johnson Punchakonam, Vicar:  770-310-9050
Dr.Alex Alexander:407-299-8136
Mr. Kurian Zachariah(407) 758-3647
Mrs. Vincy Varghese (407) 517-8870