തിരുവന്തപുരം : മലങ്കര ഓർത്തഡോക്സ് സഭയുടെ അഹമ്മദാബാദ് ഭദ്രാസനാധിപൻ ഗീവർഗ്ഗിസ് മാർ യൂലിയോസ് മെത്രാപ്പോലീത്താ കേരളാ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചു. കോട്ടയം ഓര്‍ത്തഡോക്സ് സെമിനാരി സ്ഥാപകന്‍ സഭാ ജ്യോതിസ് പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ് ഒന്നാമന്‍ തിരുമേനിയുടെ ചരമ ദ്വിശതാബ്ദിയുടെ സമാപന സമ്മേളനത്തിലേക്ക് ക്ഷണിക്കുന്നതിന് വേണ്ടിയായിരുന്നു കൂടിക്കാഴ്ച്ച. സെക്രട്ടറിയേറ്റിൽ എത്തിയ അഭിവന്ദ്യ മെത്രാപ്പോലീത്തായോടൊപ്പം അസോസ്യേഷന്‍ സെക്രട്ടറി ഡോ. ജോർജ് ജോസഫ്, വീണാ ജോർജ് എം.എൽ.എ., ഫാ. തോമസ് പി. സഖറിയാ എന്നിവരും ഉണ്ടായിരുന്നു.