ജൂബിലി വേദ മഹാ വിദ്യാലയത്തിന്റെ ഓ.വി.ബി.എസിന്‌ വർണ്ണശബളമായ സമാപനം

OVBS3

കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ്‌ ജൂബിലി വേദ മഹാ വിദ്യാലയത്തി ന്റെ ആഭിമുഖ്യത്തിലുള്ള ഓർത്തഡോക്സ്‌ വെക്കേഷൻ ബൈബിൾ സ്ക്കൂൾ 2016-ന്‌ സമാപനം കുറിച്ചു.

‘ദൈവം എന്റെ പരമാനന്ദം’ എന്ന ചിന്താവിഷയത്തിന്റെ അടിസ്ഥാനത്തിൽ നടന്ന ക്ലാസു കളുടെ സമാപനചടങ്ങുകൾ ജൂലൈ 7-നു വൈകിട്ട്‌ 4 മണിക്ക്‌ നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിൽ നടന്നു. കുട്ടികളുടെ വർണ്ണശബളമായ റാലിയ്ക്കുശേഷം ഓ.വി.ബി.എസ്‌ ഗായക സംഘത്തിന്റെ പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ച യോഗത്തിൽ, സെന്റ്‌ ഗ്രീഗോറിയോസ് മഹാഇടവക വികാരി ഫാ. രാജു തോമസ്‌ അദ്ധ്യക്ഷത വഹിച്ചു. ഓ.വി.ബി.എസ്‌. സൂപ്രണ്ട്‌ ജേക്കബ്‌ റോയ്‌ സ്വാഗതവും, മഹാഇടവക സെക്രട്ടറി ജിജി ജോൺ നന്ദിയും രേഖപ്പെടുത്തി.

ഓ.വി.ബി.എസ്‌. ഡയറക്ടർ ഫാ. ജോൺസൺ വർഗ്ഗീസ്‌, സൺഡേസ്ക്കൂൾ ഹെഡ്മാസ്റ്റർ കുര്യൻ വർഗ്ഗീസ്‌ എന്നിവർ പ്രസംഗിച്ചു. ഓ.വി.ബി.എസ്‌. ഡെപ്യൂട്ടി സൂപ്രണ്ട്‌ സാമുവേൽ ചാക്കോ റിപ്പോർട്ട്‌ അവതരിപ്പിച്ചു. ഓ.വി.ബി.എസ്‌. സ്റ്റാർ-2016 ആയി ലെയാ വർഗ്ഗീസിനേയും, റണ്ണർ-അപ്പായി സാന്ദ്ര അന്നാ ജേക്കബിനേയും തെരഞ്ഞെടുത്തു.

 

സണ്ഡേസ്ക്കൂൾ ഹെഡ്ബോയ്‌ റിജോ മാത്യു, എം.ജി.ഓ.സി.എസ്‌.എം. ജോയിന്റ്‌ സെക്രട്ടറി അലീന അന്നാ എബി എന്നിവർ ചേർന്ന്‌ പതാക താഴ്ത്തിയതോടുകൂടി യോഗനടപടികൾ അവസാനിച്ചു. തുടർന്ന്‌ കുട്ടികൾ അവതരിപ്പിച്ച വിവിധങ്ങളായ കലാപരിപാടികൾ അരങ്ങേറി.

 

ഇടവക ആക്ടിംഗ് ട്രഷറാർ തോമസ്‌ മാത്യു, സണ്ഡേസ്ക്കൂൾ സെക്രട്ടറി ഷാബു മാത്യു, ട്രഷറാർ ഫിലിപ്സ്‌ ജോൺ എന്നിവർ പരിപാടികൾക്ക്‌ നേതൃത്വം നൽകി.