എം. ഓ. സി പബ്ലിക്കേഷന്‍സ് പുറത്തിറക്കുന്ന പട്ടംകൊട ശൂശ്രൂഷാ ക്രമം പ്രകാശനം ചെയ്തു

pattamkoda_book

എം. ഓ. സി പബ്ലിക്കേഷന്‍സ് പുറത്തിറക്കുന്ന പട്ടംകൊട ശൂശ്രൂഷാ  ക്രമം  പ്രകാശനം  ചെയ്തു . പഴയസെമിനാരിയില്‍  നടന്ന ചടങ്ങില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ അഭിവന്ദ്യ  ഡോ. ഗബ്രീയേല്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തയ്ക്കു നല്‍കി  പുസ്തകത്തിന്‍റെ പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചു.ഈ പുസ്തകം വൈദികര്‍ക്കും മെത്രാപ്പോലീത്തന്മാര്‍ക്കും മാത്രമല്ല ശുശ്രൂഷക സംവിധാനത്തെക്കുറിച്ച്  പഠനം നടത്തുന്ന  എല്ലാവര്‍ക്കും ഒരുപോലെ പ്രയോജനമാണെന്ന് പ്രസിദ്ധീകരണത്തിന് മുഖ്യ ചുമതല വഹിച്ച ഫാ. ഡോ.  ജോണ്‍സ് ഏബ്രഹാം കോനാട്ട് പറഞ്ഞു. ആദ്യമായാണ് പട്ടംകൊട ശുശ്രൂഷ ക്രമം   അച്ചടിച്ച് പ്രസിദ്ധീകരിക്കുന്നത് .പുസ്തകം എം. ഓ. സി പബ്ലിക്കേഷന്‍സില്‍ ലഭിക്കുന്നതാണ്