ഭാഗ്യസ്മരണാർഹനായ വന്ദ്യ :തേയോഫോറസ്റംബാൻ കോർഎപ്പിസ്കോപ്പായുടെ 13ാംമത്ഓർമ്മജൂൺമാസം 18 ാംതിയതിശനിയാഴ്ച്ചആചരിക്കുന്നു. വന്ദ്യ: റംബാച്ചന്ന്‍റെകബറിടംസ്ഥിതിചെയ്യുന്നഅദേഹത്തിന്‍റെമാതൃദേവാലയമായചെങ്ങന്നൂർപുത്തൻകാവ്ആറാട്ടുപുഴസെന്‍റെ്മേരീസ്ഓർത്തഡോക്സ്പള്ളിയിൽഅന്നേദിവസംരാവിലെ 7.30 നുപ്രഭാതനമസ്കാരവുംതുടർന്ന് 8 മണിക്ക്വിശുദ്ധകുർബാനയുംഉണ്ടായിരിക്കും.
Puthencavu Geevarghese Mar Philexinos Kochu Thirumeniand Very Rev Theophorus Ramban (Dn. Oommen)
Nilackal Meeting
H.H Moran Mar Baselios Marthoma Mathews II and Very Rev. Theophorus Ramban
തെയോഫോറസ് റമ്പാന്‍ കോറെപ്പിസ്‌ക്കോപ്പാ
ആറാട്ടുപുഴ താഴത്തുതടത്ത് കുളഞ്ഞിക്കൊമ്പില്‍ ടി ഒ. ചാക്കോയുടേയും ശോശാമ്മയുടെയും മകന്‍. 9–8–1922 ല്‍ ജനിച്ചു. ആ. ടര., ആ. ഋറ., ആ. ഉ. ബിരുദങ്ങള്‍ നേടി. ഇംഗ്ലണ്ടിലെ അഗസ്റ്റിന്‍ കോളജില്‍ നിന്ന് ദൈവശാസ്‌ത്രത്തില്‍ പി. ജി. ഡിപ്ലോമ നേടി. പത്തനംതിട്ട ബേസില്‍ ദയറായില്‍ അംഗം.
25–11–1948 ല്‍ ശെമ്മാശന്‍. 1952–ല്‍ പൂര്‍ണ്ണ ശെമ്മാശന്‍, 17–9–60 ല്‍ കശ്ശീശ. ഫാ. ഉമ്മന്‍ എന്നായിരുന്നു പേര്‍. യുവജനപ്രസ്ഥാനം ജനറല്‍ സെക്രട്ടറി. പ്രൈവറ്റ് സ്‌കൂള്‍ ഹെഡ്‌മാസ്റ്റേഴ്സ് അസോസ്യേഷന്‍ സംസ്ഥാന പ്രസിഡന്റ്, തുമ്പമണ്‍ ഭദ്രാസന സെക്രട്ടറി, മാവേലിക്കര എം. എസ്. എസ്., തുമ്പമണ്‍ എം. ജി. എസ്., പത്തനംതിട്ട കാതോലിക്കേറ്റ്, പുത്തന്‍കാവ്, തിരുവല്ല എം. ജി. എം. ഹൈസ്‌ക്കൂളുകളില്‍ ഹെഡ്‌മാസ്റ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹത്തിന് 1969–ല്‍ സംസ്ഥാന അദ്ധ്യാപക അവാര്‍ഡും 1976–ല്‍ ദേശീയ അവാര്‍ഡും ലഭിച്ചു.
സുന്നഹദോസ് ഓഫീസ് സെക്രട്ടറി, ഓര്‍ത്തഡോക്‌സ് – കത്തോലിക്കാ ഡയലോഗ് അംഗം, ദേവലോകം അരമന മാനേജര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. മാനേജിംഗ് കമ്മറ്റി, വര്‍ക്കിംഗ് കമ്മറ്റി, ഡിഫന്‍സ് കമ്മിറ്റി, പരുമല കൌണ്‍സില്‍, മിഷന്‍ ബോര്‍ഡ്, കോര്‍പ്പറേറ്റ് കോളജ്, സ്‌കൂള്‍ ബോര്‍ഡ് എന്നിവയില്‍ മെമ്പര്‍ ആയി പ്രവര്‍ത്തിച്ചു.
1982 ജനു. 1–ന് മാത്യൂസ് I ബാവാ കോറെപ്പിസ്‌ക്കോപ്പാ സ്ഥാനവും 1987 ഓഗസ്റ്റ് 29–ന് തെയോഫോറോസ് എന്ന പേരില്‍ റമ്പാന്‍ സ്ഥാനവും നല്‍കി.
2003 ജൂലൈ 12-നു നിര്യാതനായി. ആറാട്ടുപുഴ സെന്‍റ് മേരീസ് പള്ളിയില്‍ കബറടക്കി.