ഡബ്ലിൻ സെൻറ് തോമസ് ഓർത്തഡോക്സ് പള്ളിയുടെ ദശാബ്ദി ജൂബിലിയുടെ ഭാഗമായി ശുശ്രൂഷക സംഘം സമ്മേളനം ജൂൺ 6-ന് ഡബ്ലിൻ കാതോലിക്കേറ്റ് മന്ദിരത്തിൽ (മലങ്കര ഹൗസ്) വച്ച് നടത്തപ്പെട്ടു. ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. മാത്യൂസ് മാർ തീമോത്തിയോസ് തിരുമേനി അദ്ധ്യക്ഷത വഹിച്ചു. ഫാ. എൽദോ വർഗീസ് ക്ലാസ് നയിച്ചു. വികാരി ഫാ. അനിഷ് കെ. സാം സ്വാഗതം അർപ്പിച്ചു. ഫാ. റ്റി. ജോർജ് ആശംസ നേർന്നു. ഡബ്ലിൻ സെൻറ് തോമസ്, ലൂക്കൻ സെൻറ് മേരീസ്, ദ്രോഹിഡ സെൻറ് പീറ്റർ & സെൻറ് പോൾ എന്നീ പള്ളികളിൽ നിന്നും ശുശ്രൂഷകർ സംബന്ധിച്ചു. ഗീവർഗീസ് ജോ ജോൺസണെ അയർലണ്ട് ശുശ്രൂഷക സംഘം കോ-ഓർഡിനേറ്റർ ആയി തെരഞ്ഞെടുത്തു.