കുവൈറ്റ്‌ സെ: സ്റ്റീഫൻസ് ഇടവകയിൽ വിദ്യാരംഭം സമാപിച്ചു

vidyarr
അക്ഷര ലോകത്തേക്ക് പിച്ച വയ്ക്കുവാൻ വന്ന കുഞ്ഞുങ്ങൾക്ക് ആദ്യം അമ്പരപ്പ് ,പിന്നെ കൗതുകം ,ചിലർ കരച്ചിലിൻറെ വക്കോളമെത്തി,ചിലർക്ക് നിറപുഞ്ചിരി .അവസാനം എല്ലാവരും അറിവിൻറെ ലോകത്തേക്ക് പ്രവേശിച്ചു .
കുവൈറ്റ്‌ സെ: സ്റ്റീഫൻസ്  ഇന്ത്യൻ ഓർത്തഡോൿസ്‌ ഇടവകയിലെ    വിദ്യാരംഭം ചടങ്ങിലാണ് കുട്ടികൾ ഒത്തുകൂടിയത്  .ഈസ്റ്റെറിന്  ശേഷം അൻപതാം ദിനമായ “പെന്തികൊസ്തി ” ദിനത്തിലാണ് വിദ്യാരംഭ ചടങ്ങുകൾ നടന്നത് .   കർത്താവിൻറെ  കൽപന  പ്രകാരം  പ്രാർത്ഥനാ നിരതരായി മർക്കോസിന്റെ  മാളികയിൽ കൂടിയിരുന്ന  ശിഷ്യ സമൂഹത്തിനു അഗ്നി നാവുകളുടെ രൂപത്തിൽ  പരിശുദ്ധാത്മാവ്   ഇറങ്ങി ആവസിച്ച്  അവരിൽ  വിവിധ ഭാഷ വരം നൽകി ,ആത്മീയ ശക്തിയിലും ജ്ഞാനതിലും ഉറച്ച  ദിവസമാണ്    “പെന്തികൊസ്തിപെരുന്നാൾ” ..
             പരിശുദ്ധാത്മാവിനെ  പ്രാപിച്ച്  സഭ  ആത്മീയ ശക്തിയോടെ ആരംഭം കുറിച്ചതിന്റെ  സ്മരണ  കൂടിയാണ്  “പെന്തികൊസ്തിപെരുന്നാൾ”. ക്രൈസ്തവ  പാരമ്പര്യത്തിൽ വിദ്യാരംഭത്തിന് ഏറ്റവും ഉത്തമമായ ദിവസം “പെന്തികൊസ്തിപെരുന്നാൾ” ആണെന്ന് വി.ബൈബിൾ  സാക്ഷിക്കുന്നു 
           വിശുദ്ധ കുർബാനയ്ക്ക് ശേഷമാണ്   ചടങ്ങുകൾ നടന്നത് .രണ്ട് വയസ്സ് മുതലുള്ള കുട്ടികൾ ചടങ്ങിൽ ആദ്യാക്ഷരം കുറിച്ചു .ഇടവക വികാരി റെവ .ഫാ .സഞ്ജു ജോൺ ചടങ്ങുകൾക്ക് നേത്രുത്വം നൽകി .