സ്ഥാനാര്‍ത്ഥി നിർണ്ണയത്തിൽ കോണ്ഗ്രസ് വി. സഭയോട് നീതി കാണിച്ചില്ല എന്ന് മലങ്കര ഓർത്തഡോൿസ് സുറിയാനി സഭയുടെ പരമദ്യക്ഷൻ പരി .ബസേലിയോസ് മാർത്തോമ പൗലോസ് ദ്വുതിയാൻ കാതോലിക്ക ബാവ …ഇടതുപക്ഷം സഭയുടെ വികാരം മനസിലാക്കി എന്നും പരി .ബാവ കൂട്ടിച്ചേർത്തു …സഭയുടെ മക്കൾ നില്ക്കുന്ന മന്ധലങ്ങളിൽ അവർക്ക് ആ പരിഗണന കക്ഷിരഷ്ടിയത്തിനു അതീതമായി വിശ്വാസികൾ നല്കുമെന്നും പരി .പിതാവ് പറഞ്ഞു.
ആറന്മുള മണ്ഡലത്തില്‍ വീണാ ജോര്‍ജിനെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കിയത് സഭ ആവശ്യപ്പെട്ടിട്ടല്ലെന്ന് ഓര്‍ത്തഡോക്‌സ് സഭ. പുതുശേരിയും സഭയുടെ സ്ഥാനാര്‍ത്ഥിയല്ല. പുതുശേരിയെയും വീണയെയും സ്ഥാനാര്‍ത്ഥിയാക്കിയത് അതത് പാര്‍ട്ടികളാണെന്നും സഭാ നേതൃത്വം വ്യക്തമാക്കി. ഓര്‍ത്തഡോക്‌സ് സഭയ്ക്ക് യുഡിഎഫ് ഭരണത്തില്‍ നീതി കിട്ടിയിട്ടില്ലെന്നും പൗലോസ് ദ്വിതീയന്‍ കതോലിക്ക ബാവ പ്രതികരിച്ചു.
കോണ്‍ഗ്രസിനെതിരായ അതൃപ്തി തുറന്നുപറഞ്ഞ് ഓര്‍ത്തഡോക്സ് സഭ; ആറന്മുളയില്‍ പിന്തുണ വീണയ്ക്ക്
തങ്ങളുടെ മനസറിഞ്ഞാണ് വീണയെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കിയതെന്ന് ഓര്‍ത്തഡോക്‌സ് സഭ
കൊച്ചി: കോണ്‍ഗ്രസിനെതിരെ നിലപാട് വ്യക്തമാക്കിയും, എല്‍ഡിഎഫിനോടുളള അനുഭാവം പ്രകടിപ്പിച്ചും ഓര്‍ത്തഡോക്‌സ് സഭ. ഓര്‍ത്തഡോക്‌സ് സഭയുടെ മനസറിഞ്ഞാണ് എല്‍ഡിഎഫ് വീണ ജോര്‍ജിനെ ആറന്മുളയില്‍ സ്ഥാനാര്‍ത്ഥിയാക്കിയതെന്നാണ് കാതോലിക്ക ബാവ പറഞ്ഞു. സഭാ അംഗമെന്ന പരിഗണന വീണയ്ക്ക് ആറന്മുളയില്‍ കിട്ടും. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസ് തങ്ങളെ പൂര്‍ണമായും അവഗണിച്ചെന്ന് പറഞ്ഞ കാതോലിക്ക ബാവ ഈ അവഗണന വിശ്വാസികള്‍ തിരിച്ചറിഞ്ഞ് പ്രതികരിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.
– http://southlive.in/news-vote-16/25106