കുവൈറ്റ് സെന്റ് സ്റ്റീഫൻസ് ഓർത്തഡോൿസ് ഇടവകയിലെ യുവജന വിഭാഗമായ സെന്റ് സ്റ്റീഫൻസ് യുവജന പ്രസ്ഥാനം 2016-2017 പ്രവർത്തനോദ്ഘാടനം സമാപിച്ചു . ഏപ്രിൽ മൂന്നാം തീയതി ഞായറാഴ്ച വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം യുവജനപ്രസ്ഥാനം കേന്ദ്ര വൈസ് പ്രസിഡന്റ് റവ. ഫാ. ഫിലിപ്പ് തരകൻ (തേവലക്കര) ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ഇടവകയുടെ വിവിധങ്ങളായ പ്രവർത്തനങ്ങൾക്ക് ശക്തിയും ഊർജ്ജവും പ്രദാനം ചെയത്, ഇടവകയുടെയും ഭദ്രാസനത്തിന്റെയും പ. സഭയുടെയും വളർച്ചയ്ക്കുതകും വിധം പ്രവർത്തിക്കുവാൻ ബഹു. അച്ചൻ പ്രസ്ഥാനം അംഗങ്ങളെ ആഹ്വാനം ചെയ്തു.
സെന്റ് സ്റ്റീഫൻസ് യുവജനപ്രസ്ഥാനം പ്രവർത്തനോദ്ഘാടനം
ഇടവക വികാരി റവ. ഫാ. സഞ്ജു ജോണിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ പ്രസ്ഥാനം സെക്രട്ടറിയും, ചെങ്ങന്നൂർ ഭദ്രാസന യുവജന പ്രസ്ഥാനം ജനറൽ സെക്രട്ടറിയുമായ ശ്രീ ജോബിൻ പി. ജോർജ് ആശംസയർപ്പിച്ചു.
ഇടവക അംഗങ്ങളിൽ മുക്കാൽ ഭാഗവും യുവജനങ്ങളായ സെന്റ് സ്റ്റീഫൻസ് ഇടവകയിയിൽ വളരെ ക്രിയാത്മകമായി പ്രവർത്തിക്കുവാൻ പ്രസ്ഥാനത്തിന് സാധിക്കട്ടെയെന്നു ഇടവക വികാരി റവ. ഫാ. സഞ്ജു ജോൺ ആഹ്വാനം ചെയ്തു .
ഇടവക ട്രെസ്ടി തോമസ് വി .വൈ , സെക്രട്ടറി ജിനു തോമസ് , സെന്റ് സ്റ്റീഫൻസ് യുവജന പ്രസ്ഥാനം ട്രെഷറർ അനിൽ എബ്രഹാം ,ജോയിന്റ് സെക്രട്ടറി അലക്സ് പോളചിറക്കൽ എന്നിവർ ആശംസ അർപ്പിച്ചു . സെക്രട്ടറി സോജി വർഗീസ് നന്ദി പ്രകാശിപ്പിച്ചു