Fr. C. T. Eapen Memorial Meeting. M TV Photos
ഫാ. ഡോ. സി.റ്റി. ഈപ്പന്‍റെ ചരമവാര്‍ഷികം ആചരിച്ചു
പ്രശസ്ത വേദശാസ്ത്രജ്ഞനും വിദ്യാഭ്യാസ വിചക്ഷണനും എക്യൂമെനിക്കല്‍ വക്താവും എഴുത്തുകാരനുമായ ഫാ. ഡോ. സി.റ്റി. ഈപ്പന്‍റെ ചരമവാര്‍ഷികാചരണം പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്തു. താന്‍ നേടിയ ഉന്നതവിദ്യാദ്യാസം എങ്ങനെ സഭയ്ക്കു പ്രയോജനപ്പെടുത്താമെന്ന് അദ്ദേഹം ചിന്തിക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തു. അസാധാരണ ദീര്‍ഘവീക്ഷണമുളളയാളായിരുന്നു അദ്ദേഹമെന്നും പരിശുദ്ധ ബാവാ പറഞ്ഞു. സഖറിയാസ് മാര്‍ അന്തോണിയോസ് അദ്ധ്യക്ഷത വഹിച്ചു. ഫാ. ഡോ. കെ.എം. ജോര്‍ജ്, ഫാ. ജോര്‍ജ് വര്‍ഗീസ്, ഫാ. കെ.സി സാമുവേല്‍, ഫാ.ഷിജു ബേബി, ഫാ. ഡോ. റെജി മാത്യൂ, ഫാ.ഡോ. കെ.എല്‍. മാത്യൂ വൈദ്യന്‍, ഫാ. തോമസ് വര്‍ഗീസ് ചാവടിയില്‍, ഡി.കെ.ജോണ്‍, എ.കെ.തോമസ് എന്നിവര്‍ പ്രസംഗിച്ചു.
“സ്റ്റാര്‍ ഓഫ് ദ് ഈസ്റ്റ്”എന്ന എക്യൂമെനിക്കല്‍ ജേര്‍ണലിന്‍റെ പുന:പ്രകാശനം നടന്നു
ലങ്കര ഓര്‍ത്തഡോക്സ് സഭയിലെ പ്രശസ്ത വേദശാസ്ത്രജ്ഞനും വിദ്യാഭ്യാസ വിചക്ഷണനും എക്യൂമെനിക്കല്‍ വക്താവും എഴുത്തുകാരനുമായ ഫാ. ഡോ. സി.റ്റി. ഈപ്പന്‍റെ 39-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ഫാ. ഡോ. സി.റ്റി. ഈപ്പന്‍ പ്രസിദ്ധീകരിച്ച “star of the east” എന്ന എക്യൂമെനിക്കല്‍ ജേര്‍ണലിന്‍റെ പുന:പ്രകാശനം അഭിവന്ദ്യ. യാക്കൂബ് മാര്‍ ഏലിയാസ് മെത്രാപ്പോലീത്താ നിര്‍വ്വഹിച്ചു. ഫാ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍ ഏറ്റുവാങ്ങി