കുവൈറ്റിലെ വിശ്വാസികൾ ദുഃഖ വെള്ളി ആചരിച്ചു

dukha velli-1 Dukha velli

ക്രിസ്തു യേശുവിന്റെ ത്യാഗത്തിന്റെയും കുരിശു മരണത്തിന്റെയും സ്മരണയിൽ  കുവൈറ്റിലെ വിശ്വാസികൾ ദുഃഖ വെള്ളി ആചരിച്ചു .ലോകത്തിന്റെ പാപത്തെ വരിച്ച് കാൽവരിയിൽ യാഗം ആയതിനെ സ്മരിച്ചു ദേവാലയങ്ങളിലും താത്കാലിക ആരാധനാലയങ്ങളിലും വിശ്വാസികൾ  ഒത്തുകൂടി .
          കുവൈറ്റ്‌ സെ: സ്റ്റീഫൻസ്  ഇന്ത്യൻ ഓർത്തഡോൿസ്‌ ഇടവകയിലെ  ദുഃഖ വെള്ളിയാഴ്ച ശുശ്രൂഷ ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ  ഓഡിറ്റൊരിയതിൽ   നടന്നു . ഇടവഓർത്തഡോൿസ്‌ ക്രൈസ്തവ യുവജന പ്രസ്ഥാനം കേന്ദ്ര വൈസ് പ്രസിഡന്റ്‌  റെവ .ഫാ .ഫിലിപ് തരകൻ തേവലക്കര മുഖ്യ കാർമികത്വം  വഹിച്ചു .ഇടവക  വികാരി ഫാ. സഞ്ജു ജോൺ സഹകാർമികത്വം വഹിച്ചു 
                  ക്രിസ്തുവിൻറെ  പീഡാനുഭവത്തിൻറെ  പൂർത്തികരണമായി  കുരിശു മരണം വരിച്ച മഹദ് ദിവസം . ഗദ്സമന തോട്ടത്തിൽ  അധികാരികളുടെ പിടിയിലാകുന്നത് മുതൽ  കാൽവരിയിലെ  കുരിശു മരണം വരെ ഏഴ്  യാമ പ്രാർത്ഥനകളിൽ ആയി സന്ധ്യ മുതൽ ഒൻപതാം മണി വരെ, കാൽവരിയിലേക്കുള്ള  കുരിശു യാത്ര അനുസ്മരിച്ച് ഒന്നാം പ്രദിക്ഷണം,തുടർന്ന്  അരിമത്യക്കാരൻ  യൌസേഫും  നികൊദിമൊസും  സ്വീകരിച്ചു കാബറടക്കുന്നതിനെ അനുസ്മരിച്ച്  ഉള്ള   രണ്ടാം  പ്രദിക്ഷണം. ഞങ്ങളുടെ ആത്മത്തിനാലേ രക്ഷയുണ്ടായി എന്ന് സ്ലീബായെ ഞങ്ങള്‍ കുമ്പിടുന്നു  എന്ന് ഏറ്റുപറഞ്ഞ്  വിശ്വാസികൾ നടത്തിയ കുരിശു കുമ്പിടീൽ .സുദീർഘമായ ആരാധനയിൽ പ്രാർത്ഥനയിലൂടെ വിശ്വാസികൾ പ്രതീകാത്മകമായി ക്രിസ്തുവിനൊപ്പം  യാത്രചെയ്തു .
    യേശു ക്രിസ്തു  കുരിശിൽ  കിടക്കുമ്പോൾ കുടിക്കുവാൻ കൊടുത്ത പുളിച്ച  വീഞ്ഞിനെ അനുസ്മരിച്ച്  ചൊറുക്ക സ്വീകരിച്ച വിശ്വാസികൾ ,ശേഷം പരമ്പരാഗതമായ രീതിയിൽ തയ്യാറാക്കിയ നേർച്ച  കഞ്ഞി സ്വീകരിച്ചാണ് മടങ്ങിയത്  ,
             ഓർത്തഡോൿസ്‌  സഭയിലെ ഏറ്റവും ദൈർഘ്യമേറിയ  ശുശ്രൂഷയായ  ദുഃഖ വെള്ളിയാഴ്ച ശുശ്രൂഷയ്ക്ക്  കുവൈറ്റ്‌ സെ: സ്റ്റീഫൻസ്   ഇടവകയിൽ    കുവൈറ്റിന്റെ  വിവിധ ഭാഗങ്ങളില നിന്ന് എത്തിയത് 1800 -ഓളം വിശ്വാസികൾ . 
   നോമ്ബിന്റെയും  അനുതാപതിനെയും സങ്കട സാഗരവും  കുരിശു മരണവും  കബരടക്കവും പൂർത്തിയായി , ഇനി  പ്രത്യാശയുടെ ഉയിർപിനു വേണ്ടിയുള്ള കാത്തിരിപ്പ് .