ഗാല  സെന്റ്‌ മേരീസ്  ഓർത്തഡോൿസ്‌  പളളിയിൽ  വിശുദ്ധ വാരാഘോഷം 

 

ഗാല  സെന്റ്‌  മേരീസ്  ഓർത്തഡോൿസ്‌  ഇടവകയിൽ  ഹാശ  ആഴ്ച 
ആചരിക്കുന്നു. അമ്പതു നോമ്പി നോടനുബന്ധിച്ചു  ഗാല  പള്ളിയിൽ   പ്രത്യേകം  തയ്യാറാക്കിയിരിക്കുന്ന  ശിതികരിച്ച  പന്തലിൽ  വച്ച്  ഈ വർഷത്തെ  വിശുദ്ധ  വാരാഘോഷം  നടക്കും . നാഗപ്പൂർ  സെന്റ്‌  തോമസ്‌  ഓർത്തഡോൿസ്‌  തിയോളജിക്കൽ  സെമിനാരി  പ്രൊഫസർ  ഫാ .ഡോ . ഷാജി  പി  ജോൺ  മുഖ്യ  അതിഥി  ആയിരിക്കും .
18 നു  വെള്ളിയാഴ്ച  രാവിലെ  7 മണിക്ക്  പ്രഭാത പ്രാർഥന ,വി കുർബാന  നാൽപതാം  വെള്ളി  ആചരണം ,സഭയുടെ  കാതോലിക്കാ  ദിന ആഘോഷം .  കുർബാനാനന്തരം  കാതോലിക്കാ  ദിന  പതാക  ഉയർത്തും .തുടർന്ന്  സ്നേഹ  വിരുന്ന് . 19 നു  ശനിയാഴ്ച  വൈകിട്ട്  7 മണിക്ക് സന്ധ്യാ നമസ്കാരം ,വി കുർബാന ,ഓശാന  പെരുന്നാൾ  ശുശ്രൂഷ .
20 നു  ഞായറാഴ്ച  മുതൽ  22 നു ചൊവ്വാഴ്ച  വരെ  എല്ലാ  ദിവസവും  വൈകിട്ട് 7.15  മുതൽ  സന്ധ്യാനമസ്കാരം . തുടർന്ന് ഫാ  ഷാജി  പി ജോൺ  നയിക്കുന്ന  വചന  ശുശ്രൂഷ .  23 നു  ബുധനാഴ്ച  വൈകിട്ട്  6 മുതൽ  ഹൂസോയോ  ,വി കുർബാന ,പെസഹാ പെരുന്നാൾ  നേർച്ച  വിളമ്പു .24 നു  വ്യാഴാഴ്ച   7 മണിക്ക്  വചനിപ്പു പെരുന്നാൾ . 25 നു  വെള്ളിയാഴ്ച  രാവിലെ 7 മുതൽ 2 വരെ  ദുഖവെള്ളിയാഴ്ച  ആചരണം . തുടർന്ന്  സമൂഹ  കഞ്ഞി വിതരണം . വൈകിട്ട്  7 .15  നു  സന്ധ്യാനമസ്കാരത്തെ  തുടർന്ന്  ധ്യാനം, യുവജന  പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ  ജാഗരണം .
26 നു ശനിയാഴ്ച രാവിലെ  7 .30  മുതൽ  ദുഖ ശനി  കുർബാന . വൈകിട്ട്  7 മണിക്ക്  ഈസ്റ്റർ  സർവീസ് , സമൂഹ  സദ്യ  എന്നിവ  നടക്കും . എന്ന്  വികാരി  ഫാ  ജോർജ്  വർഗീസ് ,അറിയിച്ചു .ഇടവക ട്രസ്റ്റി  പി  സി  ചെറിയാൻ , സെക്രടറി  കെ  സി  തോമസ്‌ , കൺവീനർ  മാത്യു  നൈനാൻ ,മാനേജിംഗ്  കമ്മറ്റി  എന്നിവർ  നേത്രുത്വം  നൽകും .