ശുശ്രൂഷക സംഘം തുമ്പമണ്‍ മെത്രാസന വാര്‍ഷിക സമ്മേളനവും സഭാ കവി സി. പി. ചാണ്ടി അനുസ്മരണവും

c_p_chandy_meeting

മാക്കാംകുന്ന്. ശുശ്രൂഷക സംഘം തുമ്പമണ്‍ മെത്രാസന വാര്‍ഷിക സമ്മേളനവും സഭാകവി സി. പി. ചാണ്ടി അനുസ്മരണവും 2016 മാര്‍ച്ച് 6 ഞായറാഴ്ച്ച ഉച്ചയ്ക്ക് 1.30ന് മാക്കാംകുന്ന് സെന്റ് സ്റ്റീഫന്‍സ് കത്തീഡ്രലില്‍ വെച്ച് നടത്തപ്പെടുന്നതാണ്. ഇടവക മെത്രാപ്പോലീത്താ അഭി. കുറിയാക്കോസ് മാര്‍ ക്ലീമ്മിസ് സമ്മേളനം ഉദ്ഘാടനം ചെയ്യും. കേരള മുഖ്യമന്ത്രി ശ്രീ.ഉമ്മന്‍ ചാണ്ടി സി.പി.ചാണ്ടി ഫൗണ്ടേഷന്‍ ഉദ്ഘാടനം ചെയ്യുന്നതായിരിക്കും. ശ്രീ. ജിജി തോംസണ്‍ ഐ.എ.എസ് അനുസ്മരണ പ്രഭാഷണം നടത്തുന്നതാണ്. ഫാ. എം. പി. ജോര്‍ജ്ജ് നയിക്കുന്ന സംഗീത വിരുന്നും ഫാ. റിഞ്ചു പി. കോശി നേത്യത്വം നല്കുന്ന ശുശ്രൂഷകര്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശ ക്ലാസ്സും ഉണ്ടായിരിക്കുന്നതാണ്.