പരി. വട്ടശ്ശേരില്‍ തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ ഇന്നും നാളെയും ആചരിക്കും
പരി. ഗീവര്‍ഗ്ഗീസ് മാര്‍ ദീവന്നാസ്യോയോസ് (വട്ടശ്ശേരില്‍ തിരുമേനി) തിരുമേനിയുടെ 82-ാം ഓര്‍മ്മപ്പെരുന്നാള്‍ ഇന്നും നാളെയും ആചരിക്കും. ഇന്ന് വൈകുന്നേരം 6.30 ുാ ന് സെമിനാരിയില്‍ സന്ധ്യാനമസ്ക്കാരവും തുടര്‍ന്ന് ഫാ. ഡോ. ഒ. തോമസ് അനുസ്മരണ പ്രഭാഷണം നടത്തും. 8.30 മണിക്ക് റാസായും പദയാത്രകളും സെമിനാരിയില്‍ എത്തിച്ചേരും. തുടര്‍ന്ന് ധൂപപ്രാര്‍ത്ഥന, ശ്ലൈഹിക വാഴ്വ്. 27-ാം തീയതി രാവിലെ 7.30 മണിക്ക് പ്രഭാതനമസ്ക്കാരം, 8.30 ന് വി. മൂന്നിന്മേല്‍ കുര്‍ബ്ബാന പരി. ബസേലിയോസ് മാര്‍ത്തോമാ പൗലൂസ് ദ്വിതീയന്‍ കാതോലിക്കാബാവായുടെയും മറ്റ് മെത്രാപ്പോലീത്തന്മാരുടെയും കാര്‍മ്മികത്വത്തില്‍ നടത്തപ്പെടും. 10 മണിക്ക് പ്രദക്ഷിണം, ധൂപപ്രാര്‍ത്ഥന, ശ്ലൈഹിക വാഴ്വ്. 11 മണിക്ക് സ്മൃതി ഓഡിറ്റോറിയത്തില്‍ അഖില മലങ്കര മര്‍ത്തമറിയം വനിതാ സമ്മേളനം ഡോ. യൂഹാനോന്‍ മാര്‍ തേവോദോറോസിന്‍റെ അദ്ധ്യക്ഷതയില്‍ പരി. കാതോലിക്കാബാവാ ഉദ്ഘാടനം ചെയ്യും. ശ്രുതി മന്ദിരത്തില്‍ ഡോ. യാക്കുബ് മാര്‍ ഐറേനിയോസിന്‍റെ അദ്ധ്യക്ഷതയില്‍ നടത്തപ്പെടുന്ന സന്യാസസംഗമത്തില്‍ ഫാ. കോശി പി. ജോഷ്വാ മുഖ്യസന്ദേശം നല്‍കും, മാത്യൂസ് മാര്‍ തേവോദോസ്യോസ് ഉദ്ഘാടനം ചെയ്യും. സോഫിയാ സെന്‍ററില്‍ നടക്കുന്ന ഭവന നിര്‍മ്മാണ സഹായ വിതരണം പരി. ബസേലിയോസ് മാര്‍ത്തോമാ പൗലൂസ് ദ്വിതീയന്‍ കാതോലിക്കാബാവാ ഉദ്ഘാടനം ചെയ്യും. ഡോ. സഖറിയാ മാര്‍ തെയോഫിലോസ് അദ്ധ്യക്ഷത വഹിക്കും. 1 മണിക്ക് കൊടിയിറക്കോടെ പെരുന്നാള്‍ ശുശ്രൂഷകള്‍ അവസാനിക്കും