CONVENTION OF ICHILAMPADY ST GEORGE CHURCH (BRAHMAVAR DIOCESE)
ഇച്ചിലമ്പാഡി വാര്‍ഷിക 9-ാം ജോര്‍ജ്ജിയയന്‍ കണ്‍വെന്‍ഷന്‍ സമാപിച്ചു.
ഇച്ചിലമ്പാഡി ജോര്‍ജ്ജിയന്‍ തീര്‍ത്താടക കേന്ദ്രത്തില്‍ എല്ലാ വര്‍ഷവും നടത്തിവരുന്ന 9-ാം ജോര്‍ജ്ജിയയന്‍ വാര്‍ഷിക കണ്‍വെന്‍ഷന്‍ ഈ വര്‍ഷവും 2016, ഫെബ്രവരി 18,19,20 (വ്യാഴം,വെള്ളി,ശനി) ദിവസങ്ങളില്‍ ബഹുമാനപെട്ട റവ.ഫാ.ഡോ.ഒ.തോമസ് (പ്രിന്‍സിപ്പാല്‍, ഒര്‍ത്തോഡോക്സ് തിയോലോജികല്‍ സെമിനാരി, കോട്ടയം)അച്ചന്‍റെ നേതൃത്വത്ത്യില്‍ നടക്കുകയും, 21-ാം തീയതി ഞായരാഴ്ച്ച വിശുദ്ധ കുര്‍ബ്ബാനയോടുകൂടി കണ്‍വെന്‍ഷന്‍ സമാപിച്ചു. മറ്റ് വൈദികായ വന്ദ്യ.റവ.വി.സി.മാണി കോര്‍-എപ്പിസ്ക്കോപ്പാ, റവ.വി.സി.ജോസ്, റവ.വര്‍ഗ്ഗീസ് തോമസ്, റവ.ബെന്നി മത്യു, റവ.പി.എ.ജോണ്സണ്‍, വികാറി റവ.ഫാ.കുരിയാകോസ് തോമസ് പള്ളിച്ചിറ, റവ.വര്‍ഗ്ഗീസ് ഫിലിപ്പോസ്, റവ.ജോസഫ് ചാക്കോ, മുതലായ അച്ചډാരുടെയും, സമീപ ഓര്‍ത്തോഡോക്സ്, യാകോബായ, മാര്‍ത്തോമ്മാ, മലങ്കര കത്തോലിക്കാ ,കത്തോലിക്കാ, ഇവാഞ്ജലിക്കല്‍ ഇടവകാംങ്കങ്ങളുടെ സഹകരണത്തോടെ നടത്തപ്പെടുകയുണ്ടായി. അനേകര്‍ ബഹുമാനപെട്ട റവ.ഫാ.ഡോ.ഒ.തോമസ് അച്ചന്‍റെ അടുക്കല്‍ കൗണ്‍സലിംഗ് സ്വീകരിച്ചു. കണ്‍വെന്‍ഷന്‍റെ എല്ലാ ദിവസവും ഇടവക വികാരി എല്ലാവരേയും സ്വാഗതവും, നന്നിയും അരിയിച്ചു. എല്ലാ ദിവസവും കണ്‍വെന്‍ഷന്നിന്‍ വന്ന എല്ലാവര്‍ക്കും ബഹുമാനപെട്ട വെരി.റവ.വി.ഐ.മാത്യൂസ് കോര്‍-എപ്പിസ്ക്കോപ്പാ മണിക്കുളം അച്ചന്‍റെ വകയില്‍ കണ്‍വെന്‍ഷന്‍റെ എല്ലാ ദിവസവും കഞ്ഞി നല്‍കുകുകയുണ്ടായി. എല്ലാ രീതിയിലും ആത്മീയമായ ദൈവിക സാനിധ്യം അരിഞ്ഞ നേരമായിയിരുന്നു സമാപിച്ച ഒമ്പതാമത് ജോര്‍ജ്ജിയയന്‍ കണ്‍വെന്‍ഷന്‍ എന്ന് ജോര്‍ജ്ജിയന്‍ തീര്‍ത്താടക കേന്ദ്രത്തിലെ ഇടവക വികാറി റവ.ഫാ.കുരിയാകോസ് തോമസ് പള്ളിച്ചിറ അരിയിച്ചു.