വിശുദ്ധ സ്തെഫനോസ് സഹദായുടെ നാമത്തിലുള്ള മലങ്കരയിലെ ആദ്യ ദേവാലയമായ കുടശനാട് സെ.സ്റ്റീഫൻസ് കത്തീഡ്രൽ 338മത് പെരുന്നാളിനോടനുബ് ന്ദി ച്ച് നടന്ന പ്രദക്ഷിണം മതസൗഹർധ സാക്ഷ്യമായി മാറി .കുടശനാട് ഭഗവതി ക്ഷേത്രകവാടത്തിൽ ഭരണ സമതിയുടെ നേതൃത്വത്തിൽ പരമ്പരാഗതരീതിയിൽ വരവേൽപ്പ് നല്കി.നിറപറയും നിലവിളക്കും ഒരുക്കി നന്മയുടെ തിരി വെട്ടം തെളിയിച്,വൈദീകരെ പൊന്നാട അണിയിച്ചു സ്വീകരിച് സാഹോദര്യം പങ്കുവച്ച് ഒരു ദേശത്തിന് മുഴുവൻ അവർ സാക്ഷ്യമായ് മാറി. എസ് .എൻ .ഡി.പി.യോഗം,എൻ . എസ് .എസ് കരയോഗം തുടങ്ങിയവരും പ്രദക്ഷിണത്തിന് പ്രത്യേക സ്വീകരണം ഒരുക്കി .
തലേന്ന് നടന്ന രാത്രി റാസക്ക് ഉള്ളവക്കാട് കാരിമുക്കം ക്ഷേത്രസന്നിധിയിലും സ്വീകരണം ഒരുകിയിരുന്നു.




