മാര്‍ ക്രിസോസ്റ്റത്തെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ ചിത്രീകരണം ദേവലോകത്ത് നടന്നു

bava_chrisostam1

സഭകള്‍ തമ്മിലുളള ഐക്യം ശക്തിപ്പെടണം – ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത

സഭകള്‍ തമ്മിലും സമൂഹങ്ങള്‍ തമ്മിലും ഐക്യം ശക്തിപ്പെടാന്‍ ആവശ്യമായ നടപടികള്‍ ഇന്നത്തെ ആവശ്യമാണെന്ന്  ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത. ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തായുടെ 100-ാം ജന്‍മദിനത്തോടനുബന്ധിച്ച് സംവിധായകന്‍ ബ്ലസി തയ്യാറാക്കുന്ന ഡോക്യൂമെന്‍ററിയുടെ ചിത്രീകരണത്തിന്‍റെ ഭാഗമായി ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ എത്തിയപ്പോള്‍ നല്‍കിയ സ്വീകരണത്തിന് നന്ദി പറഞ്ഞ് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ദേവലോകത്ത് എത്തിയപ്പോഴോക്കെ ഊഷ്മള സ്വീകരണമാണ് ലഭിച്ചിട്ടുളളതെന്നും പരിശുദ്ധ ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവാ വാര്‍ദ്ധക്യസഹജമായ ക്ഷീണത്തില്‍ ആയിരുന്നപ്പോള്‍ ആ പിതാവിനെ സന്ദര്‍ശിച്ചതും അന്ന് അദ്ദേഹം കാപ്പികുടിക്കാന്‍ നിര്‍ബന്ധിച്ചതും തേന്‍ നല്‍കിയതും മധുരമുളള സ്മരണകളാണെന്നും അദ്ദേഹം പറഞ്ഞു.വലിയ മെത്രാപ്പോലീത്തായെ പരിശുദ്ധ കാതോലിക്കാ ബാവാ പൊന്നാട അണിയിച്ച് ആദരിച്ചു. ദേവലോകം അരമന മാനേജര്‍ ഫാ.എം.കെ. കുര്യന്‍  ബൊക്കെ നല്‍കി . യോഗത്തില്‍ ഡോ.മാത്യൂസ് മാര്‍ സേവേറിയോസ്, ഡോ. സഖറിയാ മാര്‍ അപ്രേം, ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട് എന്നിവര്‍ പ്രസംഗിച്ചു.

bava_chrisostam