മലങ്കര ഓർത്തഡോക്സ് സഭ ബാല സമാജം തിരുവനന്തപുരം മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീകാര്യം മാർ ബസേലിയോസ് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ വച്ച് കുട്ടികൾക്കായി ഒരു ഏകദിന ശിൽപശാല നടന്നു. കേരള സർക്കാർ മലയാളം മിഷൻ രാജ്യാന്തര പരിശീലകൻ ശ്രീ . സാം അക്ഷരവീട് ഉദ്ഘാടനം ചെയ്ത് ക്ലാസ്സ് നയിച്ചു. വികാരി ഫാ. ജേക്കബ് കെ. തോമസ് അധ്യക്ഷത വഹിച്ചു. ശ്രീ.ബെൻസി തോമസ് , മാസ്റർ നിബിൻ പി . മാത്യൂസ് , ശ്രീമതി . സോണിയ മാത്യു എന്നിവർ ആശംസകൾ അർപ്പിച്ചു.
കഥകളും കവിതകളും വരയും ചിരിയുമായി കൊച്ചു കൂട്ടുകാർ അരങ്ങു തകർത്തു.
