പാറയിൽ പള്ളി പെരുനാൾ കൊടിയേറി

parayil 1

കുന്നംകുളം ∙ പാറയിൽ സെന്റ് ജോർജ് പള്ളി പെരുനാൾ കൊടിയേറി. ഗീവർഗീസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ ഓർമയാണു ശനി, ‍‍ഞായർ (2016 ജനുവരി 2, 3)  ദിവസങ്ങളിൽ പെരുനാളായി ആഘോഷിക്കുക. ഇന്ന്(31-12-2015) ആറിനു സന്ധ്യാനമസ്കാരത്തെ തുടർന്നു പുതുവത്സര പ്രഭാഷണം. വെള്ളിയാഴ്ച(1-1-2016) 6.30നു കുർബാന. ശനിയാഴ്ച ഏഴിനു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ നേതൃത്വത്തിൽ സന്ധ്യാനമസ്കാരം. തുടർന്നു കൊടിയും കുരിശും. ഒൻപതിന് ആശിർവാദം. രാത്രി ദേശക്കാരുടെ പെരുനാൾ.

ആനയും വാദ്യമേളങ്ങളുമായി അങ്ങാടി ചുറ്റുന്ന ഘോഷയാത്ര പുലർച്ചെ പള്ളിയിൽ സമാപിക്കും. ഞായറാഴ്ച 8.30നു കാതോലിക്കാ ബാവായുടെ മുഖ്യ കാർമികത്വത്തിൽ കുർബാന. 10.30നു സ്നേഹവിരുന്ന്. ഉച്ചയ്ക്കു വീണ്ടും പെരുനാൾ ഘോഷയാത്ര. 4.30നു കൂട്ടമേളത്തോടെ ഇവ പള്ളിക്കു മുന്നിൽ സമാപിക്കും. 5.30നു പ്രദക്ഷിണം. ആറിനു വിഭവസമൃദ്ധമായ പൊതുസദ്യ. വികാരി റവ.‍‍ ഡോ. സണ്ണി ചാക്കോ, ട്രസ്റ്റി വി.വി. ജോസ്, സെക്രട്ടറി ടി.എം. വർഗീസ് എന്നിവരടങ്ങുന്ന സമിതി പെരുനാളിനു നേതൃത്വം നൽകും. പള്ളിയും സമീപ കവലകളും ദീപാലങ്കാരം പൂർത്തിയാക്കുന്ന തിരക്കിലാണ്. പുതുവത്സരത്തിന് ഇവ തെളിയിക്കും
.