ക്രിസ്തുമസ്സ് കാരോൾ ആനുവൽ ഗെറ്റ് ടുഗതർ

xmas_abudabi

അബുദാബി:  സെന്റ്‌ ജോർജ്ജ്  ഓർത്തഡോക്സ് കത്തീഡ്രലിൽ ക്രിസ്തുമസ്സ്  പുതുവത്സര  ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ക്രിസ്തുമസ്സ്  കാരോൾ  ആനുവൽ ഗെറ്റ് ടുഗതർ ഡിസംബർ 25  വെള്ളിയാഴ്ച വൈകുന്നേരം സന്ധ്യാ നമസ്കാരത്തെ തുടർന്ന്  നടത്തപ്പെട്ടു . 
 
ഇടവക വികാരി   റവ.ഫാ. എം.സി. മത്തായി മാറാച്ചേരിൽ, ആദ്യക്ഷനായ ചടങ്ങിൽ   സെക്രട്ടറി ശ്രീ.  സ്റ്റീഫൻ  മല്ലേൽ സ്വാഗതവും ട്രസ്റ്റി ശ്രീ. എ. ജെ. ജോയ്ക്കുട്ടി  കൃതജ്ഞതയും രേഖപ്പെടുത്തി.  അബുദാബി CSI പാരിഷ് വികാരി  റവ.ഫാ പോൾ പി . മാത്യു ക്രിസ്തുമസ് സന്ദേശം  നല്കി . സഹ: വികാരി റവ.ഫാ. ഷാജൻ വറുഗീസ്, ഡീക്കൻ  നിതിൻ  മാത്യു , ജോയിന്റ്  ട്രസ്റ്റി ശ്രീ സുനിൽ  മാത്യു എന്നിവർ  ആശംസ  പ്രസംഗങ്ങളും, ജോ. സെക്രട്ടറി  ശ്രീ മോൻസി സാമുവേൽ  വേദഭാഗ  വായനയും നടത്തി
 
തുടർന്നു  കത്തീട്രൽ ക്വൊയർ  അവതരിപ്പിച്ച കരോൾ ഗാനാലാപനവും   സണ്ടേ സ്കൂൾ കുട്ടികളുടെയും ആദ്ധ്യാത്മിക  സംഘടനകളുടെയും    നേതൃത്വത്തിൽ  നടത്തിയ  വിവിധ കലാപരിപാടികളും  ആഘോഷങ്ങൾക്ക്  മാറ്റ്  കൂട്ടി . തുടർന്നു സ്നേഹവിരുന്നോട് കൂടി  പരിപാടികൾക്ക്‌  സമാപനമായി .
ഇടവക വികാരി  റവ.ഫാ. എം.സി. മത്തായി മാറാച്ചേരിൽ,  സഹ: വികാരി റവ.ഫാ. ഷാജൻ വറുഗീസ്,  കത്തീഡ്രൽ  ട്രസ്റ്റി ശ്രീ. എ. ജെ. ജോയ്ക്കുട്ടിസെക്രട്ടറി ശ്രീ. സ്റ്റീഫൻ  മല്ലേൽമാനേജിംഗ് മ്മറ്റി  അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ ആണ് പരിപാടികൾ സംഘടിപ്പിച്ചത്  

Photos