ക്രിസ്മസ് -ന്യൂഇയര്‍ കലാസന്ധ്യ “ജ്യോതിസ് 2015 ” ന്‍റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

IMG-20151218-WA0006

പുത്തൂര്‍ : മാധവശേരി സൈന്റ്റ്‌ തെവോദോറോസ് ഓര്‍ത്തഡോക്‍സ്‌ ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ 8 വര്‍ഷമായി ” ജ്യോതിസ് ” എന്ന പേരില്‍ നടത്തി വരുന്ന ക്രിസ്മസ് -ന്യൂഇയര്‍ കലാസന്ധ്യ ഈ വര്‍ഷവും December 25 നു വൈകിട്ട് 6 നു നടതപെടുന്നു . പ്രശസ്ത സീരിയല്‍ അഭിനേത്രി ഷാലു കുര്യന്‍ ( വര്‍ഷ ) ആണ് ജ്യോതിസ് 2015 ന്റെ മുഘ്യ അതിഥി.

ഏഷ്യാനെറ്റ് സീരിയലായ ‘ചന്ദനമഴ’യില്‍ ‘വര്‍ഷ’ എന്ന ശക്തമായകഥാപാത്രത്തെ അവതരിപ്പിച്ചതിനു ഈ വര്‍ഷത്തെ മികച്ച നെഗറ്റീവ് കഥാപാത്രത്തിനുള്ള ഏഷ്യാനെറ്റ് ടെലിവിഷന്‍ അവാര്‍ഡ് ഷാലു കുര്യന് ലഭിക്കുകയുണ്ടായി . കോട്ടയം ജില്ലയിലെ കങ്ങഴ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവക അന്ഗമായ ഷാലു കുര്യന്‍ നിരണം ഭദ്രാസനത്തിലെ വൈദികനായിരുന്ന മല്ലപ്പള്ളി ആനിക്കാട് മാവുങ്കല്‍ ഫാ. എം.എ. തോമസിന്റെ മകളുടെ മകളാണ് .

മുന്‍ വര്‍ഷങ്ങളിലെ പോലെ യുവജന പ്രസ്ഥാനം പ്രവര്‍ത്തകരും സണ്‍‌ഡേ സ്ക്കൂള്‍ വിധ്യാര്തികളും അണിയിചോരുക്കുന്ന വിവിധ കലാപരിപാടികള്‍ ഇടവക വികാരി Rev.Fr. Mathew Abraham ന്റെ ക്രിസ്മസ് സന്ദേശത്തോടെ ആരംഭിക്കുന്നതാണ് . ജ്യോതിസ് 2015 നോട് അനുബന്ധിച്ച് പ്രസ്ഥാനം നടത്തുന്ന ലക്കി ടിപ് നറുകെടുപ്പും , സമ്മാനദാനവും 27 നു വി. കുര്‍ബാനാനന്തരം നടതപെടുമെന്നും യുവജന പ്രസ്ഥാനം വൈസ് പ്രസിഡന്റ്‌ ശ്രി. മാത്യുസ് കോശി, സെക്രട്ടറി ശ്രി. ജിജോ തോമസ്‌ , ട്രഷറര്‍ ശ്രി . ജോബ്സന്‍ T.J , ജ്യോതിസ് കണ്‍വീനര്‍ ശ്രി. ജിജോ ജോസ് എന്നിവര്‍ അറിയിച്ചു.